Saturday , 15 December 2018
Home » Tag Archives: astronomy

Tag Archives: astronomy

2018 ഡിസംബറിലെ ആകാശം

വാനനിരീക്ഷണത്തിന് എന്തുകൊണ്ടും നല്ല മാസമാണ് ഡിസംബര്‍. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ തിരിച്ചറിയാൻ കഴിയുന്ന, നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ ഈ മാസം മുതല്‍ സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അതിശോഭയോടെ ചൊവ്വ ഗ്രഹം തലയ്ക്കുമുകളില്‍ ദൃശ്യമാകും.

Read More »

ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും

ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച്‌ ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്‌. 2018 നവംബര്‍ 27, ചൊവ്വാഴ്‌ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന്‌ (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ്‌ ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.

Read More »

2018 നവംബറിലെ ആകാശം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും. നവംബര്‍ മാസത്തിലെ ആകാശം : കടപ്പാട് വിക്കിപീഡിയ നവംബറിൽ സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ധനു, മകരം, കുംഭം, മീനം മേടം രാശികളെ നവംബറിൽ നിരീക്ഷിക്കാൻ സാധിക്കും. തെക്ക്-പടിഞ്ഞാറുമുതല്‍ വടക്ക് കിഴക്കായാണ് ഈ …

Read More »

ഓർമിക്കാനും അഭിമാനിക്കാനും ഒരു ദിനം

49 വർഷം മുമ്പ് ഒരു ജൂലൈ 21-നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത്. നീൽ ആംസ്റ്റ്രോങ്ങിനാണ് അന്നതിന് ഭാഗ്യമുണ്ടായത്. ശാസ്ത്രത്തിന്റെ ചിറകിലേറിയാണ് ആംസ്റ്റ്രോങ്ങും ആൾഡ്രിനും പറന്നിറങ്ങിയത് എന്നതാണ് പ്രധാന കാര്യം.

Read More »

2018 ജൂലൈ മാസത്തിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2018 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. താരശോഭയുള്ള ഗ്രഹങ്ങളായ ശുക്രന്‍, വ്യാഴം, ശനി എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കി കാത്തിരിക്കുകയാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ജൂലൈയിലെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക. 2018 ജൂലൈമാസത്തെ ആകാശ വിശേഷങ്ങള്‍ വായിക്കാം.

Read More »

2018 ഫെബ്രുവരിയിലെ ആകാശം

വാനനിരീക്ഷണം നടത്തുന്നവര്‍ക്കും വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല മാസമാണ് ഫെബ്രുവരി. ഏവര്‍ക്കും പരിചിതമായ നക്ഷത്രസമൂഹം വേട്ടക്കാരനെ (Orion) ഈ മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള നക്ഷത്രങ്ങളും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.

Read More »

2018 ജനുവരിയിലെ ആകാശം

വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ  ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 31ന് ആണ്.

Read More »

ആകാശഗംഗയ്ക്കുമപ്പുറം – സരസ്വതി സൂപ്പർ ക്ലസ്റ്റർ

400 കോടി പ്രകാശവർഷം അകലെ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ കൂറ്റൻ  ഗാലക്സികൂട്ടത്തെപ്പറ്റി ഡോ എന് ഷാജി എഴുതുന്നു .

Read More »