Thursday , 21 March 2019
Home » Tag Archives: astrology

Tag Archives: astrology

ഒക്ടോബറിലെ ആകാശം

ഈ മാസത്തെ ആകാശം അത്ര സംഭവബഹുലമൊന്നുമല്ല. എങ്കിലും കാത്തിരുന്നാൽ ഹാലിയുടെ ധൂമകേതുവിന്റെ പൊട്ടും പൊടിയും കണ്ടു എന്ന് അഹങ്കരിക്കാം. കേമമായ ഉൽക്കാവർഷമൊന്നുമല്ല ഒറിയോണിഡ് ഉൽക്കാവർഷം. ഹാലി ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് കാണാൻ കഴിയുക എന്ന ഒരു പ്രത്യേകതയുണ്ട് എന്നു മാത്രം. ഒക്ടോബർ 20ന് ഒറിയോൺ രാശിയുടെ ദിശയിൽ നിന്ന് വീഴുന്ന കൊള്ളിമീനുകളെ കാണാൻ കഴിയും. വളരെയേറെയൊന്നുമില്ലെങ്കിലും കാത്തിരുന്നാൽ കുറച്ചെണ്ണത്തിനെയൊക്കെ കാണാം.

Read More »

ആഗസ്റ്റിലെ ആകാശം

അധികം കാഴ്ചകളൊന്നും ഒരുക്കി വെക്കാത്ത മാസമാണ് ഇത്. ഭൂമിയിലാണ് ഈ മാസം വസന്തം സൃഷ്ടിക്കുന്നത്. എങ്കിലും വാനനിരീക്ഷകരെ പൂർണ്ണമായും നിരാശരാക്കേണ്ട എന്നു കരുതിയാകണം മനോഹരമായ ഒരു ഉൽക്കാവർഷം ഈ മാസത്തേക്കു വേണ്ടി കരുതിവെച്ചത്.

Read More »

ജൂലൈ മാസത്തിലെ ആകാശക്കാഴ്ചകള്‍

ഈ മാസവും ശുക്രനും വ്യാഴവും തന്നെയാണ് താരങ്ങൾ. ജൂലൈ ഒന്നിന് ആലിംഗനം ചെയ്തതിനു ശേഷം അവ പരസ്പരം അകലുന്ന കാഴ്ച ഒരു മാസം മുഴുവൻ നോക്കിയിരുന്ന് അടയാളപ്പെടുത്തുന്നത് രസകരമായ ഒരു പ്രവർത്തിയായിരിക്കും. ഈ മാസം 18ന് സൂര്യനസ്തമിച്ചു കഴിഞ്ഞാൽ ദ്വാദശി ചന്ദ്രൻ ഇവയുടെ കൂടെ ചേർന്ന് പടിഞ്ഞാറൻ ആകാശത്തിൽ മനോഹരമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നതും കാണാം.

Read More »

രാശി തെളിഞ്ഞാല്‍ സംഭവിക്കുന്നത്

ഇങ്ങനെ എഴുതി വയ്ക്കുന്നത് എന്തിനായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ആളുകളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ഒന്നും പറയാനായിട്ടായിരുന്നില്ല ഇപ്പണി ചെയ്തത്. നല്ലൊന്നാന്തരം ഒരു ക്ലോക്കാണ് അവര്‍ ഈ എഴുതി വച്ചിരിക്കുന്നത്. രാശിചക്രത്തിലൂടെ ഓരോ ‘ഗ്രഹ’ത്തിനും ഒരു തവണ കറങ്ങി വരാന്‍ നിശ്ചിതസമയം വേണം. ചന്ദ്രന് 27 ദിവസം മതി പന്ത്രണ്ടു രാശികളിലൂടെയും കറങ്ങി വരാന്‍! സൂര്യന് കൃത്യം ഒരു വര്‍ഷം വേണം! ബുധനും ശുക്രനും ഒരു വര്‍ഷം തന്നെ. ചൊവ്വ ഒന്നര വര്‍ഷമെടുക്കും. വ്യാഴത്തിന് പന്ത്രണ്ടു വര്‍ഷം വേണം. ‘വ്യാഴവട്ടം’ എന്നു കേട്ടിട്ടില്ലേ, അതു തന്നെ …

Read More »