Tuesday , 21 August 2018
Home » Tag Archives: സ്റ്റീഫന്‍ ഹോകിംഗ്സ്

Tag Archives: സ്റ്റീഫന്‍ ഹോകിംഗ്സ്

ഹോക്കിംഗ് നമുക്ക് ആരായിരുന്നു?

ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്റ്റീഫൻ ഹോക്കിംഗ് ഒരു ഇതിഹാസ കഥാപാത്രമായിരുന്നു. മരിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള വീരാരാധന പല മടങ്ങായി വർധിക്കുകയും ചെയ്തു. ഹോക്കിംഗിനെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചവരും ഇല്ലാതില്ല. മോട്ടോർ ന്യൂറോൺ രോഗത്തിന് അടിപ്പെട്ട് ചക്രക്കസേരയിൽ കഴിയേണ്ടിവന്നതിലുള്ള സഹതാപമാണ് ശാസ്ത്രരംഗത്തെ നേട്ടങ്ങളേക്കാൾ ഹോക്കിംഗിനെ പ്രശസ്തനാക്കിയത് എന്ന് എതിരാളികൾ പറഞ്ഞു. സ്റ്റീഫന്‍ ഹോക്കിംഗിനെ പറ്റി ലൂക്ക എഡിറ്റര്‍ പ്രോഫ. കെ. പാപ്പൂട്ടി എഴുതുന്നു…

Read More »

സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു.

സ്റ്റീഫൻ ഹോക്കിങ്ങിന് ആദരാഞ്ജലികള്‍ വിഖ്യാതനായ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫൻ വില്യം ഹോക്കിങ്ങ് അന്തരിച്ചു. 2018 മാർച്ച് 14 നു്, 76-ാം വയസ്സിലായിരുന്നു അന്ത്യം. തമോഗർത്തങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും ഹോക്കിംഗിന്റെ സംഭാവനയാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിച്ചു വരികയായിരുന്നു. കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമാണ്‌. നാഡീ കോശങ്ങളെ നശിപ്പിക്കുന്ന അമയോട്രോപ്പിക് ലാറ്ററൽ സ്‍ക്ലീറോസിസ് എന്ന മാരകരോഗം ബാധിച്ചിരുന്ന അദ്ദേഹം, ഈ രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന വ്യക്തിയെന്ന നിലയില്‍ വൈദ്യശാസ്ത്രരംഗത്ത് വിസ്മയമായിരുന്നു. പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ, തമോഗർത്തങ്ങളുടെ …

Read More »

പുതിയ സ്റ്റണ്ടുമായി സ്റ്റീഫന്‍ ഹോക്കിംഗ്‌ !

ഹിഗ്സ് ബോസോണ്‍ കണം പ്രപഞ്ചനാശത്തിന് കാരണമായേക്കാം എന്ന പുതിയ വെളിപ്പെടുത്തല്‍ ഹോക്കിംഗിന്റെ വെറുമൊരു സ്റ്റണ്ട് മാത്രമെന്ന് പ്രൊഫ. പാപ്പൂട്ടി. പക്ഷേ, സ്റ്റണ്ട് നല്ലതാണെന്നും അദ്ദേഹം !

Read More »

ദൈവകണം : വാര്‍ത്ത സൃഷ്ടിച്ച് ഹോക്കിംങ്സ്

അത്യുന്നത ഊര്‍ജനിലയില്‍ ഹിഗ്സ് ബോസോണിന് അഥവാ ദൈവകണത്തിന് പ്രപഞ്ചത്തെ പൂര്‍ണമായും നശിപ്പിക്കാനുള്ള ശേഷിയുണ്ടാവുമെന്ന് പ്രവചിച്ച് പ്രശസ്ത സൈദ്ധാന്തിക ഭൗതികജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ്‌സ് വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു.

Read More »