Monday , 22 January 2018
Home » Tag Archives: ശാസ്ത്രസാഹിത്യ പരിഷത്ത്

Tag Archives: ശാസ്ത്രസാഹിത്യ പരിഷത്ത്

പ്ലാസ്റ്റിക് കയർ കൊണ്ട്‌ വെള്ളം കോരിയാൽ വൃക്ക തകരാറാകുമോ?

കിണറ്റിൽ നൈലോൺ/പ്ലാസ്റ്റിക് കയർ കൊണ്ട്‌ വെള്ളം മുക്കിയാൽ ആ കയറിന്റെ പൊടി ആമാശയം വഴി കിഡ്‌നിയിലും മൂത്രസഞ്ചിയിലും ചെന്ന്‌ പതിക്കും എന്ന വാട്സാപ്പ് മെസ്സേജാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇതേപറ്റി ഡോ. ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം.

Read More »

പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിക്കാമോ?

പൂജ്യം കൊണ്ട് ഹരിക്കാമോ, ഹരിച്ചാൽ എന്തു കിട്ടും? പലർക്കും ഉള്ള സംശയമാണ്. പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിക്കാമോ എന്നാണ് ചോദ്യമെങ്കിലോ? ആകെ കൺഫ്യൂഷനായി! നമുക്ക് നോക്കാം.

Read More »

ഡിഎന്‍എ തകരാറുകള്‍: ഒരു നൊബേല്‍ കഥ

ഡിഎന്‍എ-യില്‍ ഉണ്ടാകുന്ന തകരാറുകള്‍ തകരാറുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കോശങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാകും. അതിനായി നമ്മുടെ കോശങ്ങളില്‍ ഉള്ള സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടുപിടിച്ച് 2015ൽ നൊബേല്‍ പുരസ്കാരം നേടിയ തോമസ്‌ ലിണ്ടാല്‍, പോള്‍ മോദ്രിക്, അസിസ് സങ്കാര്‍ എന്നീ ശാസ്ത്രജ്ഞരുടെ സംഭാവനകളെപ്പറ്റി.

Read More »

ജിന്നും പ്രേതവും ദൈവങ്ങളും വക്രബുദ്ധികളുടെ വയറ്റിപ്പിഴപ്പും

അധ്വാനം കുറഞ്ഞ, വലിയ മുടക്കുമുതൽ വേണ്ടാത്ത മികച്ച കച്ചവടമാണ് വിശ്വാസക്കച്ചവടം. വിശ്വാസം ജിന്നിലോ പിശാചിലോ പ്രേതത്തിലോ മുപ്പത്തിമുക്കോടി ദൈവങ്ങളിലൊന്നിലോ ആകാം.

Read More »

ആർത്തവം ആചാരമായല്ല, അനുഭവമായറിയണം

    ആർത്തവം ജൈവികമായ പ്രതിഭാസമെന്നതിനേക്കാൾ‍ സ്ത്രീകളുടെ  കടമകളുടെ വിളിച്ചറിയിക്കലെന്ന തരത്തിലാണ് സമൂഹത്തിൽ ആചരിച്ചു പോന്നിട്ടുള്ളത്. സാമൂഹികമായി, വിവാഹത്തിനും പ്രജനനത്തിനും ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനം നല്‍കലായി ഇത് മാറിപ്പോയി. അതേ സമയം, ആരോഗ്യശാസ്ത്രപരമായി ഇത് വളർ‍ച്ചയുടെ ഒരടയാളമാണ്. ആർ‍ത്തവവും (Menstruation) പ്രത്യുത്പാദനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആധുനികശാസ്ത്രത്തിന് കൃത്യതയോടെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ അറിവ് പെണ്‍കുട്ടിക്ക്/സ്ത്രീക്ക് തന്‍റെ ജീവിതത്തിന്‍റെമേൽ നിയന്ത്രണത്തിനായുള്ള ഒരുപാധിയാകേണ്ടതാണ്. ഗർ‍ഭം എപ്പോഴുണ്ടാകാമെന്നും എപ്പോൾ‍ വേണ്ട എന്നും അവൾ‍ക്ക് അതു വഴി തീരുമാനിക്കാൻ കഴിയും. എന്നാൽ അത് അപൂർ‍വ്വമായേ സംഭവിക്കുന്നുള്ളൂ. പകരം …

Read More »

പകർച്ചവ്യാധികളും പ്രതിരോധ കുത്തിവെപ്പുകളും

  മനുഷ്യ ചരിത്രത്തിലെ ഒരു പ്രധാന ഭാഗം മനുഷ്യനും രോഗങ്ങളും തമ്മിലുള്ള യുദ്ധമാണ്. ആദ്യകാലങ്ങളിൽ പൂർണ്ണമായും പ്രകൃതിക്ക് കീഴ്പ്പെട്ട് ജീവിച്ചിരുന്ന ഘട്ടത്തിൽ “survival of the fittest ” എന്നതായിരുന്നു നിയമം. പിന്നീട് കൃഷി ആരംഭിച്ചപ്പോളാണ് മനുഷ്യർ കൂട്ടമായി താമസിക്കാൻ തുടങ്ങുന്നത്. പകർച്ചവ്യാധികൾ മനുഷ്യരാശിയെ കൊന്നൊടുക്കാൻ തുടങ്ങിയതും അന്നു തന്നെ.

Read More »

ഡിഫ്തീരിയാമരണങ്ങളും യുക്തിഹീനനിലപാടുകളും

മൂന്നരപ്പതിറ്റാണ്ടോളം വരുന്ന ചികിത്സാനുഭവത്തിനിടയ്ക്ക് ഏറ്റവും ദുഖകരമായ ദിനങ്ങളിൽ ചിലതാണിയീടെ വന്നു ചേർന്നിരിയ്കുന്നത്. 1983- 84 കാലത്താണ് അവസാനമായി ഞാനൊരു ഡിഫ്തീരിയ രോഗിയെ കാണുന്നത്.

Read More »

ഇതു വല്ലാത്തൊരു നാണക്കേടായി

നിസ്സാരമായ ഒരു മുൻകരുതൽ വഴി തടയാവുന്ന ഡിഫ്‌തീരിയ രോഗം ബാധിച്ച്‌ കുഞ്ഞുങ്ങള്‍ മരിക്കുക, അതും ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ മുന്നിൽ എന്ന്‌ അഭിമാനിക്കുന്ന കേരളത്തിൽ! ഇതിൽപ്പരം ഒരു നാണക്കേട്‌ വരാനുണ്ടോ?

Read More »