കേരളം കടുത്ത വരള്‍ച്ചയുടെ ഭീഷണിയിലാണ്. നമ്മുടെ രണ്ട് പ്രധാന മഴക്കാലവും – വാരിക്കോരിപ്പെയ്യുന്ന കാലവര്‍ഷവും, ഇടിവെട്ടിപ്പെയ്യുന്ന തുലാവര്‍ഷവും പരാജയപ്പെട്ടിരിക്കുകയാണ്. വരാനിരിക്കുന്ന വരള്‍ച്ച എത്രത്തോളം കഠിനമായിരിക്കും എങ്ങനെ വരള്ച്ചയെനേരിടാം. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഏതാണ്ട് 55% മഴയും വടക്കന്‍ ജില്ലകളില്‍ 85% മഴയും ലഭ്യമാക്കിയിരുന്ന കാലവര്‍ഷം – തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ നാട്ടില്‍ കണ്ടുതുടങ്ങിയിരുന്നു. പുഴകള്‍ മെലിഞ്ഞൊഴുകി, കുളങ്ങളും ചിറകളും നിറഞ്ഞില്ല. കിണര്‍ ജലവിതാനം ഉയര്‍ന്നില്ല. ശക്തിയുള്ള ചൂടും തണുപ്പും അനുഭവപ്പെട്ടു. പിന്നെ നമ്മള് പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന തുലാവര്‍ഷം – …
Read More »