നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ ഏതാണ്ട് 68 ശതമാനത്തോളം ഇരുണ്ട ഊര്‍ജ്ജവും 27 ശതമാനത്തോളം ഇരുണ്ടദ്രവ്യവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ ഊര്‍ജ്ജവും ദ്രവ്യവും ചേര്‍ന്നാണ് പ്രപഞ്ചത്തിന്റെ ഭാവിയും അവസാനവും തീരുമാനിക്കുന്നത്. ഇപ്പോഴുള്ള നമ്മുടെ അറിവുവച്ച് പ്രപഞ്ചത്തിനെന്തുസംഭവിക്കും എന്ന ഒരന്വേഷണം.
Read More »ബ്ലാക്ക്ഹോള്
ജ്യോതിശ്ശാസ്ത്ര കൗതുകങ്ങളില്‍ ബ്ലാക്ക്ഹോള് എപ്പോഴും മുന്‍നിരയില്‍ ആണ്. മുമ്പ്, അതെങ്ങനെയാണുണ്ടാകുന്നത് എന്നായിരുന്നു ചോദ്യം എങ്കില്‍ ഇപ്പോള്‍, ‘സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞല്ലോ ബ്ലാക്ക്ഹോള് ശരിക്കും ബ്ലാക്കല്ല’ എന്ന്, അതു ശരിയാണോ എന്നാവും. തമോഗര്‍ത്തം, തമോദ്വാരം എന്നൊക്കെ നല്ലമലയാളം പേരുകള്‍ അതിനുണ്ടെങ്കിലും ആളുകള്‍ക്കിഷ്ടം ഇംഗ്ലീഷ്പേരാണ്. ഒരു പ്രാചീന ദൈവത്തെപ്പോലെ ഒരുപാടു മിത്തുകളിലെ നായികയാണിയാള്. എന്താണ് തമോഗര്‍ത്തം എന്നു ചോദിച്ചാല്‍ ഉത്തരം എളുപ്പമാണ്. വിശദാംശങ്ങളിലേക്ക് പോകരുതെന്നുമാത്രം. 1700കളില്‍ പിയര്‍ സൈമണ്‍ ലാപ്ലാസ് എന്ന ഗണിതശാസ്ത്രജ്ഞനാണ് അത്തരം ഒരു സംഗതിയെക്കുറിച്ച് ആദ്യം പറഞ്ഞത്. അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയാണ്: ഭൂമിയില്‍ …
Read More »