Friday , 24 May 2019
Home » Tag Archives: ജ്യോതിശാസ്ത്രം (page 2)

Tag Archives: ജ്യോതിശാസ്ത്രം

ബ്ലാക്ക്‌ഹോള്‍

  ജ്യോതിശ്ശാസ്‌ത്ര കൗതുകങ്ങളില്‍ ബ്ലാക്ക്‌ഹോള്‍ എപ്പോഴും മുന്‍നിരയില്‍ ആണ്‌. മുമ്പ്‌, അതെങ്ങനെയാണുണ്ടാകുന്നത്‌ എന്നായിരുന്നു ചോദ്യം എങ്കില്‍ ഇപ്പോള്‍,  ‘സ്റ്റീഫന്‍ ഹോക്കിംഗ്‌ പറഞ്ഞല്ലോ ബ്ലാക്ക്‌ഹോള്‍ ശരിക്കും ബ്ലാക്കല്ല’ എന്ന്‌, അതു ശരിയാണോ എന്നാവും. തമോഗര്‍ത്തം, തമോദ്വാരം എന്നൊക്കെ നല്ലമലയാളം പേരുകള്‍ അതിനുണ്ടെങ്കിലും ആളുകള്‍ക്കിഷ്ടം ഇംഗ്ലീഷ്‌പേരാണ്‌. ഒരു പ്രാചീന ദൈവത്തെപ്പോലെ ഒരുപാടു മിത്തുകളിലെ നായികയാണിയാള്‍. എന്താണ്‌ തമോഗര്‍ത്തം എന്നു ചോദിച്ചാല്‍ ഉത്തരം എളുപ്പമാണ്‌. വിശദാംശങ്ങളിലേക്ക്‌ പോകരുതെന്നുമാത്രം. 1700കളില്‍ പിയര്‍ സൈമണ്‍ ലാപ്ലാസ്‌ എന്ന ഗണിതശാസ്‌ത്രജ്ഞനാണ്‌ അത്തരം ഒരു സംഗതിയെക്കുറിച്ച്‌ ആദ്യം പറഞ്ഞത്‌. അദ്ദേഹം ചിന്തിച്ചത്‌ ഇങ്ങനെയാണ്‌: ഭൂമിയില്‍ …

Read More »

അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും

സൂപ്പര്‍ മൂണ്‍ ലോകാവസാനത്തിന്റെ അടയാളമാണെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശകലനം നല്‍കുന്ന ലേഖനം.

Read More »

ഐ.എസ്‌.ആര്‍.ഒ സ്‌ക്രാംജെറ്റ്‌ ക്ലബില്‍

ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ്‌ എഞ്ചിനാണ്‌ സ്‌ക്രാംജെറ്റ്‌. ഇതുവരെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല്‌ രാജ്യങ്ങളേ സ്‌ക്രാംജെറ്റ്‌ എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ അമേരിക്ക മാത്രമാണ്‌ ഇന്ത്യയ്ക്കു മുമ്പ്‌ ഈ സാങ്കേതിക വിദ്യ വിജയകരമാക്കിയത്‌. ഇതേപറ്റി സാബു ജോസ് തയ്യാറാക്കിയ ലേഖനം.

Read More »

ടെലിസ്കോപ്പ് കണ്ണാടിയിൽ മുഖം മിനുക്കിയാലോ?

വെള്ളത്തിൽ ഒരു കൗതുകത്തിനെങ്കിലും മുഖം നോക്കാത്തവർ ചുരുക്കം. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ പറയുകയും വേണ്ട. പ്രതിഫലനമാണ് ഇതിനു പിന്നിലെ ശാസ്ത്ര തത്ത്വം. ടെലിസ്കോപ്പിലും ഇതേ തത്ത്വമാണ് ഉപയോഗിക്കുന്നത്.

Read More »

മനുഷ്യർ സാങ്കേതികമായി പുരോഗമിച്ചിട്ടുണ്ടോ? എത്ര?

ഒരു ജനതയുടെ സാങ്കേതിക പുരോഗതി അളന്ന് തിട്ടപ്പെടുത്താൻ കഴിയുമോ? ഊർജ്ജ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി അതിനുള്ള ശ്രമമാണ് കർഡാഷേവ് സ്കെയിൽ നടത്തുന്നത്.

Read More »

മൂന്ന് സൂര്യന്‍മാരുള്ള ഗ്രഹം

ഒരു ദിവസം മൂന്ന് സൂര്യോദയങ്ങളും മൂന്ന് അസ്തമയങ്ങളും. സ്റ്റാര്‍വാര്‍സ് സീരീസിലെ ടാട്ടൂയിന്‍ ഗ്രഹത്തെ ഓര്‍മ്മ വരുന്നുണ്ടാകും. ടാട്ടൂയിന്‍ രണ്ട് നക്ഷത്രങ്ങളെയാണ് പ്രദക്ഷിണം ചെയ്യുന്നതെങ്കില്‍ ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ വിചിത്രമാണ്. 2016 ജൂലൈ 7 ന് അരിസോണ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്ത HD131399Ab എന്ന ഗ്രഹം മൂന്ന് നക്ഷത്രങ്ങളുള്ള വ്യൂഹത്തിന്റെ ഭാഗമാണ്. ഈ ഗ്രഹത്തെപറ്റിയുള്ള വിശേഷങ്ങള്‍ വായിക്കാം.

Read More »

ജൂനോയെ വ്യാഴം വരവേറ്റു !

നാസയുടെ ജൂനോ ബഹിരാകാശ പേടകം ജൂലൈ 5-നു ഇന്ത്യൻ സമയം രാവിലെ 8 മണിയോടെ സൌരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു.

Read More »

ഒക്ടോബറിലെ ആകാശം

ഈ മാസത്തെ ആകാശം അത്ര സംഭവബഹുലമൊന്നുമല്ല. എങ്കിലും കാത്തിരുന്നാൽ ഹാലിയുടെ ധൂമകേതുവിന്റെ പൊട്ടും പൊടിയും കണ്ടു എന്ന് അഹങ്കരിക്കാം. കേമമായ ഉൽക്കാവർഷമൊന്നുമല്ല ഒറിയോണിഡ് ഉൽക്കാവർഷം. ഹാലി ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് കാണാൻ കഴിയുക എന്ന ഒരു പ്രത്യേകതയുണ്ട് എന്നു മാത്രം. ഒക്ടോബർ 20ന് ഒറിയോൺ രാശിയുടെ ദിശയിൽ നിന്ന് വീഴുന്ന കൊള്ളിമീനുകളെ കാണാൻ കഴിയും. വളരെയേറെയൊന്നുമില്ലെങ്കിലും കാത്തിരുന്നാൽ കുറച്ചെണ്ണത്തിനെയൊക്കെ കാണാം.

Read More »