Thursday , 15 November 2018
Home » Tag Archives: ചൊവ്വ

Tag Archives: ചൊവ്വ

2017 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിരയും ശനിയും, സന്ധ്യയ്ക്ക് അസ്തമിക്കുന്ന വ്യാഴം ഇവയൊക്കെയാണ് 2017 സെപ്തംബര്‍ മാസത്തെ ആകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.

Read More »

ഒക്ടോബറിലെ ആകാശം

  ശുക്രന്‍, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും 2016 ഒക്ടോബറിലെ ആകാശ കാഴ്ചകളാണ്. പുലര്‍ച്ചെ നോക്കുന്നവര്‍ക്ക് ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളെയും കാണാന്‍ കഴിയും. രാശിപ്രഭ (zodiac light) എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസവും പുലര്‍കാല വാനനിരീക്ഷകര്‍ക്ക് ദൃശ്യവിരുന്നേകുന്നു. പ്രധാന രാശികളും നക്ഷത്രഗണങ്ങളും. സൂര്യന്റെ സഞ്ചാരപാതയില്‍ വരുന്ന നക്ഷങ്ങളെ 12 നക്ഷത്രഗണങ്ങളാക്കി വിഭജിച്ചവയാണ് നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും. ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയാണ് ഈ രാശികള്‍. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം തുലാം, …

Read More »

ഒക്ടോബറിലെ ആകാശം

ഈ മാസത്തെ ആകാശം അത്ര സംഭവബഹുലമൊന്നുമല്ല. എങ്കിലും കാത്തിരുന്നാൽ ഹാലിയുടെ ധൂമകേതുവിന്റെ പൊട്ടും പൊടിയും കണ്ടു എന്ന് അഹങ്കരിക്കാം. കേമമായ ഉൽക്കാവർഷമൊന്നുമല്ല ഒറിയോണിഡ് ഉൽക്കാവർഷം. ഹാലി ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് കാണാൻ കഴിയുക എന്ന ഒരു പ്രത്യേകതയുണ്ട് എന്നു മാത്രം. ഒക്ടോബർ 20ന് ഒറിയോൺ രാശിയുടെ ദിശയിൽ നിന്ന് വീഴുന്ന കൊള്ളിമീനുകളെ കാണാൻ കഴിയും. വളരെയേറെയൊന്നുമില്ലെങ്കിലും കാത്തിരുന്നാൽ കുറച്ചെണ്ണത്തിനെയൊക്കെ കാണാം.

Read More »

ചൊവ്വയും മീഥൈനും പിന്നെ ജീവനും

ചൊവ്വയെ കുറിച്ച് സമഗ്രമായി പഠിക്കുന്നതിനു വേണ്ടി തന്നെയാണ് 2012 ആഗസ്റ്റ് മാസത്തിലെ സംഭ്രമകരമായ ആ ഏഴു നിമിഷങ്ങളെ അതിജീവിച്ചുകൊണ്ട് ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയിലെ ഗെയില്‍ഗര്‍ത്തത്തിന്റെ മദ്ധ്യത്തിലേക്ക് സാവധാനത്തില്‍  പറന്നിറങ്ങിയത്.

Read More »

അപൂര്‍വ്വമായ കൂട്ടിയിടിക്ക് അരങ്ങൊരുങ്ങുന്ന ചൊവ്വ

അത്യപൂർവ്വമായൊരു ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണ് സൗരയൂഥം ഈ മാസം 19ന് സാക്ഷിയാകാൻ പോകുന്നത്. ഒരു ധൂമകേതു അതിന്റെ നീണ്ട വാലുകൊണ്ട് ഒരു ഗ്രഹത്തെ ആലിംഗനം ചെയ്യുന്നതു നിരീക്ഷിക്കാൻ ജ്യോതിശാസ്ത്രസമൂഹം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

Read More »

വരുന്നു, ചൊവ്വക്കു നേരെ ഒരു ധൂമകേതു

ബഹിരാകാശത്ത് ഒരു സംഘട്ടനം പ്രതീക്ഷിക്കാം; അതും അന്തരീക്ഷ സംഘട്ടനം, ഈ വർഷം ഒക്ടോബറിൽ തന്നെ. സൈഡിങ് സ്‌പ്രിങ്  എന്ന ധൂമകേതു ഇതിനായി ചൊവ്വയുടെ നേരെ പാഞ്ഞടുക്കുന്നുണ്ട്.

Read More »