Tuesday , 21 August 2018
Home » Tag Archives: കാലാവസ്ഥാ വ്യതിയാനം

Tag Archives: കാലാവസ്ഥാ വ്യതിയാനം

കേരളത്തില്‍ കുടിവെള്ളം കിട്ടാക്കനിയാകും; ജലാവബോധ പരിപാടികള്‍ ആരംഭിക്കണം

കേരളം കടുത്ത വരള്‍ച്ചയുടെ ഭീഷണിയിലാണ്. നമ്മുടെ രണ്ട് പ്രധാന മഴക്കാലവും – വാരിക്കോരിപ്പെയ്യുന്ന കാലവര്‍ഷവും, ഇടിവെട്ടിപ്പെയ്യുന്ന തുലാവര്‍ഷവും പരാജയപ്പെട്ടിരിക്കുകയാണ്. വരാനിരിക്കുന്ന വരള്‍ച്ച എത്രത്തോളം കഠിനമായിരിക്കും എങ്ങനെ വരള്‍ച്ചയെനേരിടാം. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഏതാണ്ട് 55% മഴയും വടക്കന്‍ ജില്ലകളില്‍ 85% മഴയും ലഭ്യമാക്കിയിരുന്ന കാലവര്‍ഷം – തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ നാട്ടില്‍ കണ്ടുതുടങ്ങിയിരുന്നു. പുഴകള്‍ മെലിഞ്ഞൊഴുകി, കുളങ്ങളും ചിറകളും നിറഞ്ഞില്ല. കിണര്‍ ജലവിതാനം ഉയര്‍ന്നില്ല. ശക്തിയുള്ള ചൂടും തണുപ്പും അനുഭവപ്പെട്ടു. പിന്നെ നമ്മള്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന തുലാവര്‍ഷം – …

Read More »

നാളത്തെ ഊർജ്ജസ്രോതസ്സിനെ പരിചയപ്പെടുക: മീഥേന്‍ ഹൈഡ്രേറ്റ്

സമുദ്രാന്തര്‍ഭാഗത്തും ധ്രുവപ്രദേശങ്ങളിലും അലാസ്‌ക, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളിലെ മഞ്ഞുമലകള്‍ക്കടിയിലും മീഥേന്‍ ഹൈഡ്രേറ്റുണ്ട്.വാണിജ്യതോതില്‍ മീഥേന്‍ വാതകം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഇത് നാളേക്കുള്ള വാതക ഇന്ധനമാണ്.

Read More »

കൂടുന്ന ചൂടില്‍ മാറ്റമുണ്ടാകുമോ ?

പോയവര്‍ഷം ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനകള്‍ വ്യക്തമാക്കുന്നു.  1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്നാണ് നാസയിലേയും (NASA) യിലേയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിറിക് അഡ്മിനിസ്ട്രേഷനിലേയും  (NOAA) ശാസ്ത്രജ്ഞര്‍ പറയുന്നത്.

Read More »

ആഗോളതാപനം – ഇടിമിന്നല്‍ വര്‍ദ്ധിക്കും.

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ചൂട് കൂടിയ അന്തരീക്ഷം ഈ നൂറ്റാണ്ടില്‍ തന്നെ ഇടിമിന്നല്‍ 50% വര്‍ദ്ധിപ്പിക്കുമെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞര്‍ അമേരിക്കയില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

Read More »

രാജശലഭങ്ങളും ഭീഷണിയുടെ നിഴലില്‍

ലോകത്തിലെ പ്രശസ്തമായ ദേശാടനശലഭമായ രാജശലഭങ്ങളുടെ  (Monarch butterfly) എണ്ണം കുറയുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളും കാലാവസ്ഥാ മാറ്റവും ജനിതകവിളകളുടെ വ്യാപക ഉപയോഗവുമാണ് വില്ലന്‍.

Read More »

അന്റാര്‍ട്ടിക്കയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍

ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ആഹ്ളാദിക്കാന്‍ വക നല്‍കി, അന്റാര്‍ട്ടിക്കയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ വാട്ടര്‍ലൂ സര്‍വ്വകലാശാല പുറത്തുവിട്ടിരിക്കുന്നു. കാലവസ്ഥാവ്യതിയാനത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുവാന്‍ ഈ ചിത്രങ്ങള്‍ സഹായകമാകുമെന്ന് കരുതുന്നു.

Read More »