Saturday , 15 December 2018
Home » Tag Archives: ആകാശ നിരീക്ഷണം

Tag Archives: ആകാശ നിരീക്ഷണം

2018 ഡിസംബറിലെ ആകാശം

വാനനിരീക്ഷണത്തിന് എന്തുകൊണ്ടും നല്ല മാസമാണ് ഡിസംബര്‍. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ തിരിച്ചറിയാൻ കഴിയുന്ന, നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ ഈ മാസം മുതല്‍ സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അതിശോഭയോടെ ചൊവ്വ ഗ്രഹം തലയ്ക്കുമുകളില്‍ ദൃശ്യമാകും.

Read More »

2018 ഫെബ്രുവരിയിലെ ആകാശം

വാനനിരീക്ഷണം നടത്തുന്നവര്‍ക്കും വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല മാസമാണ് ഫെബ്രുവരി. ഏവര്‍ക്കും പരിചിതമായ നക്ഷത്രസമൂഹം വേട്ടക്കാരനെ (Orion) ഈ മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള നക്ഷത്രങ്ങളും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.

Read More »

ഒക്ടോബറിലെ ആകാശം

  ശുക്രന്‍, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും 2016 ഒക്ടോബറിലെ ആകാശ കാഴ്ചകളാണ്. പുലര്‍ച്ചെ നോക്കുന്നവര്‍ക്ക് ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളെയും കാണാന്‍ കഴിയും. രാശിപ്രഭ (zodiac light) എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസവും പുലര്‍കാല വാനനിരീക്ഷകര്‍ക്ക് ദൃശ്യവിരുന്നേകുന്നു. പ്രധാന രാശികളും നക്ഷത്രഗണങ്ങളും. സൂര്യന്റെ സഞ്ചാരപാതയില്‍ വരുന്ന നക്ഷങ്ങളെ 12 നക്ഷത്രഗണങ്ങളാക്കി വിഭജിച്ചവയാണ് നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും. ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയാണ് ഈ രാശികള്‍. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം തുലാം, …

Read More »