Read Time:2 Minute

സ്റ്റീഫൻ ഹോക്കിങ്ങിന് ആദരാഞ്ജലികള്‍

Stephen Hawking 2013

വിഖ്യാതനായ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫൻ വില്യം ഹോക്കിങ്ങ് അന്തരിച്ചു. 2018 മാർച്ച് 14 നു്, 76-ാം വയസ്സിലായിരുന്നു അന്ത്യം.

തമോഗർത്തങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും ഹോക്കിംഗിന്റെ സംഭാവനയാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിച്ചു വരികയായിരുന്നു. കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമാണ്‌. നാഡീ കോശങ്ങളെ നശിപ്പിക്കുന്ന അമയോട്രോപ്പിക് ലാറ്ററൽ സ്‍ക്ലീറോസിസ് എന്ന മാരകരോഗം ബാധിച്ചിരുന്ന അദ്ദേഹം, ഈ രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന വ്യക്തിയെന്ന നിലയില്‍ വൈദ്യശാസ്ത്രരംഗത്ത് വിസ്മയമായിരുന്നു.

2001 ജനുവരിയില്‍ ഹോക്കിംഗ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ അന്നത്തെ പ്രസിഡന്റ് കെ.ആര്‍. നാരായണനൊപ്പം | ചിത്രത്തിന് കടപ്പാട് : Reuters/Kamal Kishore

പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ, തമോഗർത്തങ്ങളുടെ പിണ്ഡം, ചാർജ്ജ്, കോണീയസംവേഗബലം എന്നിവയെകുറിച്ചുള്ള പഠനങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ സംഭാവനകള്‍. ഭീമമായ ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.

ഈ നൂറ്റാണ്ടിലെ മഹാനായ ശാസ്ത്രജ്ഞന് ലൂക്കയുടെ ആദരം

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മൈനകൾ
Next post സ്റ്റീഫൻ ഹോക്കിംങ് ഒരു വൈദ്യശാസ്ത്ര വിസ്മയം
Close