Read Time:8 Minute
[author title=”സാബു ജോസ്” image=”http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg”][/author]

 

2015 മാര്‍ച്ച് 9 ന് അബുദാബിയില്‍ നിന്ന് യാത്രയാരംഭിച്ച സൗരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ്-2  (HB-SIB) ലോകം ചുറ്റി 2016 ജൂലൈ 26 ന് അബൂദാബിയില്‍ തിരിച്ചെത്തി. പൂര്‍ണമായും ഉത്തരാര്‍ധ ഗോളത്തിനു മുകളിലൂടെയുള്ള യാത്രയില്‍ പന്ത്രണ്ട് സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്കു മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന ഈ സൗരോര്‍ജ വിമാനത്തില്‍ പൈലറ്റുമാരായ ബോര്‍ഷ്‌ഹെര്‍ഗും പിക്കാര്‍ഡും മാറിമാറിയാണ് പറന്നത്. കാലാവസ്ഥ അനുകൂലമാകുമ്പോഴാണ് വിമാനം പറത്തുത്. അതുകൊണ്ടുതന്നെ ചില സ്റ്റോപ്പുകളില്‍ വിമാനം ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. മണിക്കൂറില്‍ 50 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതിലാണ് സോളാര്‍ ഇംപള്‍സ്-2 പറന്നത്. പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങള്‍ക്കു മുകളിലൂടെ തുടര്‍ച്ചയായി അഞ്ച് പകലും അഞ്ച് രാത്രിയും നിലത്തിറക്കാതെയാണ് വിമാനം പറത്തിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വായിക്കാം.

Solar-Impulse-2
സോളാര്‍ ഇംബള്‍സ് 2 വിമാനം

സോളാര്‍ ഇംപള്‍സ് പദ്ധതി

സൗരോര്‍ജ വിമാനം വികസിപ്പിക്കാനുള്ള യൂറോപ്യന്‍ പദ്ധതിയാണ് സോളാര്‍ ഇംപള്‍സ്. 1999 ല്‍ ലോകം ചുറ്റിയുള്ള ബലൂൺ യാത്രയ്ക്ക് ചുക്കാന്‍ പിടിച്ച ബെര്‍ട്രാന്‍സ് പിക്കാര്‍ഡ് ആണ് ഈ പദ്ധതിയുടെ തലവന്‍. 2010 ജൂലൈ 7 ന് സൗരോര്‍ജം ഉപയോഗിച്ച് പറക്കുന്ന സോളാര്‍ ഇംപള്‍സ്-1 (HB-SIB) എന്ന  വിമാനം സ്വിറ്റ്‌സര്‍ലണ്ടിലെ പയേൺ വിമാനത്താവളത്തിനു മീതെ കുത്തനെ ദീര്‍ഘവൃത്താകാരത്തില്‍ 24 മണിക്കൂറിലേറെ പരീക്ഷണപ്പറക്കല്‍ നടത്തി. ഇന്ധനമില്ലാതെ ലോകം ചുറ്റിപ്പറക്കുന്നതിന് മുന്നോടിയായിരുന്നു ഇത്. രാത്രിയും പകലും ഇന്ധനമില്ലാതെ സൗരോര്‍ജം മാത്രമുപയോഗിച്ച് പറക്കുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. സ്വിറ്റ്‌സര്‍ലണ്ടിലെ പയേൺ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 27,900 അടി ഉയരത്തില്‍ എത്തിക്കാനും  രാത്രിയില്‍ 4,920 അടി താഴേക്ക് കൊണ്ടുവരാനുമായിരുു തീരുമാനം.

[box type=”success” align=”” class=”” width=””]ഇന്ധനം വേണ്ടാത്ത സോളാര്‍ ഇംപള്‍സിന്റെ ശക്തി 12,000 സൗരോര്‍ജ ബാറ്ററികളാണ്. സൗരോര്‍ജ സെല്ലുകളില്‍ സംഭരിച്ച ഊര്‍ജമാണ് സോളാര്‍ ഇംപള്‍സിന്റെ രാത്രി സഞ്ചാരത്തിന് തുണയായത്. തുടര്‍ച്ചയായി 26 മണിക്കൂറിലേറെ ഒരാള്‍ക്കു മാത്രം ഇടമുള്ള കോക്പിറ്റിലിരുന്ന് വിമാനം പറത്തിയത് ആന്ദ്രേ ബോഷ് ബെര്‍ഗ് എന്ന പൈലറ്റായിരുന്നു.[/box]
Solar Impulse-IMG 8423-black
സോളാര്‍ ഇംബള്‍സ് 1 വിമാനം
21.85 മീറ്റര്‍ നീളവും 6.40 മീറ്റര്‍ ഉയരവുമുള്ള സോളാര്‍ ഇംപള്‍സ്-1 വിമാനത്തിന്റെ ചിറകിന്റെ അകലം 63.40 മീറ്ററും വിസ്തീര്‍ണം 200 ചതുരശ്രമീറ്ററുമാണ്. ചിറകിന്റെ ഉപരിതലത്തില്‍ 11,628 ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍ പതിച്ചിട്ടുണ്ട്. 1600 കിലോഗ്രാമാണ് വിമാനത്തിന്റെ ഭാരം. കൂടാതെ 450 കിലോഗ്രാം ഭാരമുള്ള ലിഥിയം-അയോൺ ബാറ്ററികളും വിമാനത്തിലുണ്ട്. 2000 കിലോഗ്രാമാണ് വിമാനത്തിന്റെ പരമാവധി ടേക്ക്-ഓഫ് ഭാരം. പത്ത് കുതിരശക്തി വീതമുള്ള നാല്  ഇലക്ട്രിക് മോട്ടോറുകള്‍ വിമാനത്തിലുണ്ട്.

വിമാനം പുറപ്പെടുമ്പോഴുള്ള വേഗത മണിക്കൂറില്‍ 35 കിലോമീറ്ററും പരമാവധി വേഗത  മണിക്കൂറില്‍ 70 കിലോമീറ്ററുമാണ്. 12 കിലോമീറ്റര്‍ (39,000 അടി) ഉയരത്തില്‍ വരെ വിമാനത്തിന് പറക്കാന്‍ കഴിയും. 2011 ലായിരുന്നു വിമാനത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര യാത്ര. 2012 ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍  നിന്ന് സ്‌പെയിന്‍ വരെ 1,116 കിലോമീറ്റര്‍ പറന്നു. സ്‌പെയിനില്‍ നിന്ന് മൊറോക്കോയിലേക്ക് വന്‍കരകള്‍ താണ്ടിയ ആദ്യയാത്രയും 2012 ല്‍ ആയിരുന്നു. 2013 മെയ് മാസത്തില്‍ സോളാര്‍ ഇംപള്‍സ് 1,541 കിലോമീറ്റര്‍ സഞ്ചരിച്ച് ചരിത്രം കുറിച്ചു. യു.എസിലെ ഫീനിക്‌സില്‍ നിന്ന് ഡാലസ് വരെയായിരുന്നു ഈ യാത്ര.

സോളാര്‍ ഇംപള്‍സ്-2

SolarImpulse2Route | By Cuhlik via Wikimedia Commons
സോളാര്‍ ഇമ്പള്‍സ് 2ന്റെ സഞ്ചാരപാത | By Cuhlik, via Wikimedia Commons
2011 ലാണ് സോളാര്‍ ഇംപള്‍സ്-2 വിമാനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2013 ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച നിര്‍മാണം വിമാനത്തിന്റെ രൂപകല്‍പ്പനയിലുണ്ടായ ചില പാളിച്ചകള്‍ കാരണം 2014 വരെ നീണ്ടു. ഒടുവില്‍ 2014 ജൂൺ 2 ന് വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടന്നു. സോളാര്‍ ഇംപള്‍സ്-2 ലും ഒരു യാത്രികനേ സഞ്ചരിക്കാന്‍ കഴിയൂ. മറ്റു സവിശേഷതകളെല്ലാം ഇതിന്റെ ആദ്യ പതിപ്പില്‍ നി് വ്യത്യസ്തവും നവീകരിച്ചതുമാണ്. 22.4 മീറ്ററാണ് വിമാനത്തിന്റെ നീളം. ഉയരം 6.37 മീറ്ററും. ഇത് സോളാര്‍ ഇംപള്‍സ്-1 നേക്കാള്‍ അല്‍പം കുറവാണ്. ചിറകിന്റെ വിസ്തീര്‍ണം 269.5 ചതുരശ്രമീറ്ററാണ്. ചിറകില്‍ 17,248 ഫോട്ടോവോള്‍ട്ടായിക് സോളാര്‍ സെല്ലുകള്‍ പതിച്ചിട്ടുണ്ട്.

[box type=”info” align=”” class=”” width=””]സോളാര്‍ ഇംപള്‍സ്-2 വിമാനത്തിന്റെ ചിറകിന്റെ അകലം 71.9 മീറ്ററാണ്. ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് A380 ന്റെ തൊട്ടടുത്താണിത്. എയര്‍ബസ് A380 ന്റെ ഭാരം 500 ടണ്ണാണ്. എന്നാല്‍ കാര്‍ബൺ ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ച സോളാര്‍ ഇംപള്‍സ്-2 ന്റെ ഭാരം കേവലം 2.3 ടൺ മാത്രമാണ്. പൈലറ്റ് ഇരിക്കുന്ന കോക്പിറ്റിന്റെ വലിപ്പം 3.8 ക്യുബിക് മീറ്ററാണ്. 39,000 അടി മുകളിലെത്തുമ്പോള്‍ കോക്പിറ്റിനുള്ളില്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തുതിനുള്ള ക്രമീകരണവും വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.[/box]

ഈ വിമാനത്തിന്റെ പരമാവധി ടേക്ക്-ഓഫ് ഭാരം 2300 കിലോഗ്രാമാണ്. 633 കിലോ ഗ്രാം ഭാരമുള്ള നാല് 41kWh  ലിഥിയം-അയോൺ ബാറ്ററികളും നാല് ഇലക്ട്രിക് മോട്ടോറുകളും വിമാനത്തിലുണ്ട്. ഇവ ചേർന്ന് 13 kW ഊര്‍ജം നല്‍കും. പ്രൊപല്ലറിന്റെ വ്യാസം നാല് മീറ്ററാണ്. ടേക്ക്-ഓഫ് സമയത്തെ വേഗത മണിക്കൂറില്‍ 36 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറില്‍ 140 കിലോമീറ്ററുമാണ്.

ചിത്രങ്ങള്‍

Solar Impulse JFK July 14 2013
ജോണ്‍-എഫ് കെന്നഡി രാഷ്ട്രാന്തര വിമാനത്താവളത്തില്‍ സോളാര്‍ ഇംബള്‍സ് 1 പ്രദര്‍ശിപ്പിച്ചപ്പോള്‍

 

Solar Impulse-IMG 8410
സോളാര്‍ ഇംബളഅ‍സില്‍ ഉപയോഗിച്ച യൂണിഫോം


cockpit
സോളാര്‍ ഇംബള്‍സിന്റെ കോക്പിറ്റ്
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആഗസ്തിലെ ആകാശം
Next post മനുഷ്യർ സാങ്കേതികമായി പുരോഗമിച്ചിട്ടുണ്ടോ? എത്ര?
Close