Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
accumulatorഅക്യുമുലേറ്റര്‍1. (comp) കംപ്യൂട്ടറിന്റെ കേന്ദ്രഭാഗത്തുള്ള ഒരു പ്രത്യേക രജിസ്റ്റര്‍. അരിത്‌മെറ്റിക്ക്‌ ആന്റ്‌ ലോജിക്ക്‌ യൂണിറ്റ്‌ എന്ന ഭാഗത്ത്‌ ചെയ്യുന്ന ക്രിയകളുടെ ഉത്തരങ്ങള്‍ പുനര്‍ക്രിയയ്‌ക്ക്‌ എടുക്കാന്‍ വേണ്ടി താത്‌കാലികമായി സൂക്ഷിക്കുന്ന സ്ഥലം.
accumulatorഅക്യുമുലേറ്റര്‍2. (phy.) അക്യുമുലേറ്റര്‍, സംഭരണ സെല്‍ . വൈദ്യുതി സംഭരിക്കുന്ന സെല്‍. വൈദ്യുതോര്‍ജത്തെ രാസികോര്‍ജമായി സംഭരിക്കുകയും ആവശ്യമുള്ളപ്പോള്‍ വൈദ്യുതോര്‍ജമാക്കി മാറ്റുകയും ആണ്‌ ചെയ്യുന്നത്‌. നിക്കല്‍-അയേണ്‍ അക്യുമുലേറ്റര്‍, ലെഡ്‌-ആസിഡ്‌ അക്യുമുലേറ്റര്‍ എന്നിങ്ങനെ പല വിധത്തിലുണ്ട്‌.
accuracy കൃത്യത1. പിശക്‌ അഥവാ തെറ്റ്‌ എത്രമാത്രം കുറവാണ്‌ എന്ന്‌ സൂചിപ്പിക്കാനുള്ള ഗുണപരമായ വിലയിരുത്തല്‍. 2. പിശക്‌ അഥവാ തെറ്റിന്റെ അളവ്‌. ഒരു നിരീക്ഷണത്തില്‍ അളവുകള്‍ കൃത്യമായിരിക്കണമെന്നില്ല. കൃത്യമായ വിലയോട്‌ എത്രത്തോളം അടുത്ത വില ലഭിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ കൃത്യത വിലയിരുത്തുന്നത്‌.
accustomizationഅനുശീലനം(bio) മാറിയ പരിസ്ഥിതിയുമായി ഇണങ്ങിച്ചേരല്‍.
acellularഅസെല്ലുലാര്‍വ്യത്യസ്‌ത കോശങ്ങളായി വിഭജിക്കപ്പെടാത്ത ജീവി. ബഹുകോശജീവികളുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌ പലതരം കോശങ്ങള്‍ കൊണ്ടാണ്‌. ഇതില്‍ ഓരോ തരം കോശങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ധര്‍മ്മങ്ങളാണുള്ളത്‌. എന്നാല്‍ അമീബ മുതലായ ജീവികളില്‍ ഒരു കോശത്തില്‍ തന്നെയാണ്‌ ജീവന്റെ നിലനില്‍പ്പിനു വേണ്ട എല്ലാ പ്രക്രിയകളും നടക്കുന്നത്‌. അതിനാല്‍ അവയെ ഏകകോശ ജീവികളെന്നു വിളിക്കുന്നതില്‍ അപാകതയുണ്ട്‌. ഈ പ്രശ്‌നമൊഴിവാക്കുവാനാണ്‌ അവയെ "കോശനിര്‍മിതമല്ലാത്ത' എന്നര്‍ഥം വരുന്ന "അസെല്ലുലാര്‍' എന്ന വാക്കുകൊണ്ട്‌ വിശേഷിപ്പിക്കുന്നത്‌.
acervateപുഞ്‌ജിതം(bot) കൂട്ടം ചേര്‍ന്നു വളരുന്ന, വളരെ അടുത്തടുത്തായി വളരുന്ന
acetabulumഎസെറ്റാബുലംനാല്‍ക്കാലി കശേരുകികളുടെ ശ്രാണീവലയത്തില്‍, തുടയെല്ലിന്റെ ഉരുണ്ട അറ്റം ചേര്‍ക്കുവാനായുള്ള, കപ്പിന്റെ ആകൃതിയിലുള്ള നിമ്‌നഭാഗം.
acetaldehydeഅസറ്റാല്‍ഡിഹൈഡ്‌ നിറമില്ലാത്ത, ബാഷ്‌പീകരണ ശീലമുള്ള ദ്രാവകം. തിളനില 210C . സവിശേഷ തീക്ഷ്‌ണഗന്ധം, ജലത്തെ അപേക്ഷിച്ച്‌ ഘനത്വം കുറവ്‌. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ തുടങ്ങിയ ലായകങ്ങളില്‍ ലയിക്കും IUPAC നാമം എഥനാല്‍.
acetamideഅസറ്റാമൈഡ്‌ CH3−CO−NH2. നിറമില്ലാത്ത ക്രിസ്റ്റലീയ ഖരം. ഉരുകല്‍ നില 82 0 C. മണമില്ല. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ എന്നീ ദ്രാവകങ്ങളില്‍ ലയിക്കും. അമോണിയം അസറ്റേറ്റ്‌ തപിപ്പിച്ച്‌ അസറ്റാമൈഡ്‌ ഉണ്ടാക്കാം.
acetateഅസറ്റേറ്റ്‌അസറ്റിക്‌ അമ്ലത്തിന്റെ ലവണം. ഉദാ: സോഡിയം അസറ്റേറ്റ്‌ CH3−COOH+NaOH→CH3COO−Na+H2O
acetic acidഅസറ്റിക്‌ അമ്ലംCH3−COOH. നിറമില്ലാത്ത, തീക്ഷ്‌ണ ഗന്ധമുള്ള ദ്രാവകം. ദേഹത്ത്‌ വീണാല്‍ പൊള്ളും. 16.50C ല്‍ താഴെ ശീതീകരിച്ചാല്‍ ഐസ്‌പോലുള്ള ഖരം ലഭിക്കും. ഗ്ലേഷ്യല്‍ അസറ്റിക്‌ അമ്ലം എന്ന്‌ ഇതിനെ വിളിക്കുന്നു. തിളനില 118 0 C. ജലം ആല്‍ക്കഹോള്‍, ഈഥര്‍ എന്നീ ലായകങ്ങളില്‍ ലയിക്കും. ആല്‍ക്കഹോളിന്റെ പുളിപ്പിക്കല്‍ വഴി നിര്‍മ്മിക്കാം. IUPAC നാമം എഥനോയിക്‌ അമ്ലം.
acetoinഅസിറ്റോയിന്‍3-ഹൈഡ്രാക്‌സി-2 ബ്യൂട്ടനോന്‍. സുഗന്ധ തൈലങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മഞ്ഞനിറത്തിലുള്ള ഒരു ദ്രാവകം.
acetoneഅസറ്റോണ്‍CH3−CO−CH3, നിറമില്ലാത്ത സുഖകരമായ ഗന്ധമുള്ള ദ്രാവകം. തിളനില 550C. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ എന്നീ ലായകങ്ങളില്‍ ലയിക്കും. കാത്സ്യം അസറ്റേറ്റിന്റെ സ്വേദനം വഴി നിര്‍മ്മിക്കാം. ( CH3COO)2 Ca→CH3−CO−CH3+CaCO3. അസറ്റോണ്‍ നല്ലൊരു ലായകമാണ്‌.
acetonitrileഅസറ്റോനൈട്രില്‍CH3−CN, മീഥൈല്‍ സയനൈഡിന്റെ ( IUPAC ഈഥേന്‍ നൈട്രല്‍) മറ്റൊരു പേര്‌. നിറമില്ലാത്ത വിഷപ്രഭാവമുള്ള ദ്രാവകം. ഈഥറിന്റെ ഗന്ധം. ജലത്തില്‍ ലയിക്കും.
acetylഅസറ്റില്‍സംയോജകത ഒന്നായിട്ടുള്ള റാഡിക്കല്‍.
acetyl chlorideഅസറ്റൈല്‍ ക്ലോറൈഡ്‌CH3CO Cl, തീക്ഷ്‌ണ ഗന്ധമുള്ള നിറമില്ലാത്ത ദ്രാവകം. വായുവില്‍ പുകയും. ഗ്ലേഷ്യല്‍ അസറ്റിക്‌ അമ്ലവും ഫോസ്‌ഫറസ്‌ പെന്റാക്ലോറൈഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം വഴി നിര്‍മിക്കാം. CH3COOH+PCl5→CH3⎯CO⎯C+POCl3
acetyl numberഅസറ്റൈല്‍ നമ്പര്‍എണ്ണകളിലും കൊഴുപ്പുകളിലുമുള്ള സ്വതന്ത്ര ഹൈഡ്രാക്‌സില്‍ ( −OH) ഗ്രൂപ്പുകളുടെ ഒരളവ്‌.
acetyl salicylic acidഅസറ്റൈല്‍ സാലിസിലിക്‌ അമ്ലംCH3−COO−C6H4−COOH, വെള്ള നിറമുള്ള ഖര പദാര്‍ഥം. ജലത്തില്‍ അല്‌പാല്‌പം ലയിക്കും. ജ്വരശമനി. ആസ്‌പിരിന്‍ എന്നും പേരുണ്ട്‌.
Acetylationഅസറ്റലീകരണംആല്‍ക്കഹോള്‍, ഫീനോള്‍, അമീനുകള്‍ എന്നീ സംയുക്തങ്ങളിലെ −OH,−NH2 ഗ്രൂപ്പുകളിലുള്ള ഹൈഡ്രജന്‍ വിസ്ഥാപിച്ച്‌ അസറ്റൈല്‍( ) ഗ്രൂപ്പു ചേര്‍ക്കുന്ന പ്രക്രിയ. അസറ്റൈല്‍ ക്ലോറൈഡ്‌, അസറ്റിക്‌ അണ്‍ഹൈഡ്രഡ്‌ എന്നിവയാണ്‌ അസറ്റലീകരണത്തിന്‌ ഉപയോഗിക്കുന്നത്‌. ഉദാ: CH3-CO-Cl+C2H5OH→CH3-COO-C2H5+HCl അസറ്റൈല്‍ എഥനോള്‍ ഈഥൈല്‍ അസറ്റേറ്റ്‌ ക്ലോറൈഡ്‌
acetylcholineഅസറ്റൈല്‍കോളിന്‍ആക്‌സോണുകളുടെ അഗ്രഭാഗത്ത്‌ ആവേഗങ്ങള്‍ എത്തുമ്പോള്‍ ഉത്‌പാദിപ്പിക്കുന്ന രാസികം. ആവേഗങ്ങള്‍ സൈനാപ്‌സിലൂടെ കടന്നുപോകാന്‍ സഹായിക്കുന്നു.
Page 4 of 301 1 2 3 4 5 6 301
Close