Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
xi particleസൈ കണം.ഹൈപറോണ്‍ ഗ്രൂപ്പില്‍പ്പെട്ട ഒരു കണം. elementary particles നോക്കുക.
xylemസൈലം.വേരുകള്‍ വലിച്ചെടുക്കുന്ന ജലവും ധാതുലവണങ്ങളും വഹിച്ചുകൊണ്ടുപോകുന്ന സംവഹനകല. ഇത്‌ സസ്യത്തിന്‌ ദൃഢതയും നല്‍കുന്നു. സൈലം പലതരത്തിലുള്ള കോശങ്ങളുടെ സങ്കീര്‍ണ കലയാണ്‌. ട്രക്കിയ, ട്രക്കീഡ്‌, പാരന്‍കൈമ, ഫൈബറുകള്‍ എന്നിവ ഇതിലുണ്ട്‌. സൈലം വെസ്സലുകളാണ്‌ ജലവും ധാതുലവണങ്ങളും വേരില്‍ നിന്ന്‌ ഇലകളില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്‌.
xyloseസൈലോസ്‌.ചില ദാരുസസ്യങ്ങളില്‍ കണ്ടുവരുന്ന ഒരിനം പെന്റോസ്‌ പഞ്ചസാര C5H10O5. ദാരു പഞ്ചസാര ( wood sugar) എന്നും പറയും.
y linkedവൈ ബന്ധിതം.y ക്രാമസോമിലുള്ള ജീനുകളെ വിശേഷിപ്പിക്കുന്ന പദം. അച്ഛനില്‍ നിന്ന്‌ ആണ്‍ മക്കളിലേക്ക്‌ സംക്രമിക്കുന്ന ജീനുകളാണിവ. ഉദാ: ചെവിയിലെ രോമവളര്‍ച്ച.
y parameters വൈ പരാമീറ്ററുകള്‍.തുല്യമാന പരിപഥം ഉപയോഗിച്ച്‌, ട്രാന്‍സിസ്റ്ററിന്റെ പ്രവര്‍ത്തനം വിലയിരുത്താനും ട്രാന്‍സിസ്റ്റര്‍ ഉപയോഗിക്കുന്ന പരിപഥം ഡിസൈന്‍ ചെയ്യാനും മറ്റുമായി ഉപയോഗിക്കുന്ന നാല്‌ പരാമീറ്ററുകള്‍. നിര്‍ഗമവും ബഹിര്‍ഗമവുമായി ബന്ധപ്പെട്ട നാല്‌ പ്രവേശ്യതകള്‍ ആണ്‌ ഇവ. പ്രവേശ്യതകള്‍ക്കു പകരം നാല്‌ കര്‍ണരോധങ്ങള്‍ പരാമീറ്ററുകളായി ഉപയോഗിക്കാറുണ്ട്‌. അവയ്‌ക്ക്‌ z പരാമീറ്ററുകള്‍ എന്നാണ്‌ പേര്‌. രണ്ട്‌ പ്രവേശ്യതയും രണ്ട്‌ കര്‍ണരോധവും പരാമീറ്ററുകളായി ഉപയോഗിച്ചാല്‍ അവയ്‌ക്ക്‌ h പരാമീറ്ററുകള്‍ എന്നു പറയുന്നു.
y-axisവൈ അക്ഷം.കാര്‍ടീഷ്യന്‍ നിര്‍ദ്ദേശാങ്ക വ്യവസ്ഥയില്‍ ഉപയോഗിക്കുന്ന ലംബ അക്ഷങ്ങളില്‍ ഒന്ന്‌.
y-chromosomeവൈ-ക്രാമസോം.ഒരിനം ലിംഗ ക്രാമസോം. സസ്‌തനികളിലും മറ്റു പല ജന്തുക്കളിലും പുരുഷലക്ഷണങ്ങളെ നിര്‍ണയിക്കുന്ന ജീനുകള്‍ ഇതിലാണുള്ളത്‌.
yag laserയാഗ്‌ലേസര്‍.Nd:YAG laser, Er: YAG laser എന്ന രണ്ടിനമുണ്ട്‌. ആദ്യത്തേതില്‍ നിയോഡൈമിയം (1%) അപദ്രവ്യമായി ചേര്‍ത്ത യിട്രിയം-അലൂമിനിയം ഗാര്‍നറ്റും ( Nd:Y3Al5012) രണ്ടാമത്തേതില്‍ ഏര്‍ബിയം അപദ്രവ്യം ചേര്‍ത്ത Er:Y3Al5O12 ഉം ലേസിംഗ്‌ മാധ്യമമായി ഉപയോഗിക്കുന്നു. ചികിത്സാ രംഗത്തും വ്യവസായ രംഗത്തും ഇവയ്‌ക്ക്‌ അനേകം ഉപയോഗങ്ങളുണ്ട്‌. Nd:YAG ലേസര്‍ 1064 നാനോമീറ്ററിലും Er:YAG ലേസര്‍ 2940 നാനോമീറ്ററിലും ഉള്ള ഇന്‍ഫ്രാറെഡ്‌ ലേസര്‍ തരംഗങ്ങളാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌.
yardഗജംവാര. നീളത്തിന്റെ ഒരു ഏകകം. ഒരു ഗജം=മൂന്ന്‌ അടി. ഉദാ: ക്രിക്കറ്റ്‌ പിച്ചിന്റെ നീളം 22 വാര ആണ്‌.
yaw axisയോ അക്ഷം.റോക്കറ്റ്‌ ഉയരുമ്പോള്‍ അതിന്റെ ഇടംവലം വ്യതിചലനത്തെ സന്തുലനപ്പെടുത്തുന്നത്‌ ഈ അക്ഷത്തിലുള്ള കറക്കമാണ്‌. roll axis നോക്കുക.
Yearവര്‍ഷംകൊല്ലം. ഭൂമിക്ക്‌ സൂര്യനെ പരിക്രമണം ചെയ്യാന്‍ വേണ്ട കാലം. പലതരം വര്‍ഷങ്ങള്‍ ഉണ്ട്‌. 1. Tropical Year/Solar year. സൗരവര്‍ഷം. വിഷുവസ്ഥാനത്തു തുടങ്ങി വിഷുവസ്ഥാനത്ത്‌ തിരിച്ചെത്താന്‍ സൂര്യനു വേണ്ട കാലം. 365.24219 സൗരദിനം 2. Sidereal year-നാക്ഷത്ര വര്‍ഷം. ഒരു നക്ഷത്രത്തില്‍ (ഉദാ: അശ്വതി, മേഷാദി) തുടങ്ങി അതേ നക്ഷത്രത്തില്‍ തിരിച്ചെത്താന്‍ സൂര്യനു വേണ്ട കാലം, 365.25636 ദിവസം. 3. Eclipse year- ഗ്രഹണവര്‍ഷം. രാഹുവില്‍/കേതുവില്‍ തുടങ്ങി അതേ സ്ഥാനത്ത്‌ തിരിച്ചെത്താന്‍ സൂര്യനുവേണ്ട കാലം. 346.62003 ദിവസം. 19 ഗ്രഹണവര്‍ഷം ചേര്‍ന്നതാണ്‌ ഒരു സാരോസ്‌ ( saros നോക്കുക).4. Anomalistic year-പരിവര്‍ഷം. സൗരസമീപകത്തില്‍ ( perihelion) തുടങ്ങി അതേ സ്ഥാനത്ത്‌ തിരിച്ചെത്താന്‍ ഭൂമിക്കു വേണ്ട കാലം. 365.25964 ദിവസം. 5. Calendar year-കലണ്ടര്‍ വര്‍ഷം. ഭരണപരമായ സകൗര്യത്തിനുവേണ്ടി സാധാരണ വര്‍ഷങ്ങളെ 365 ദിവസമായും 4 വര്‍ഷം കൂടുമ്പോള്‍ 366 ദിവസമായും നിര്‍വചിച്ചിരിക്കുന്ന വര്‍ഷം.
yeastയീസ്റ്റ്‌.കാര്‍ബോ ഹൈഡ്രറ്റുകളെ പുളിപ്പിക്കാന്‍ കഴിവുള്ള കുമിളുകളുടെ ഒരു വിഭാഗം.
yield (Nucl. Engg.)ഉല്‍പ്പാദനംലഭ്യത. ഫിഷന്‍ പ്രക്രിയയുടെ ഫലമായി ഒരു നിശ്ചിത ഉല്‍പ്പന്നം ഉണ്ടാകുന്ന അളവ്‌. ഉദാ: ബെറിലിയം ഉല്‍പ്പാദനം.
yield pointപരാഭവ മൂല്യം.ഒരു ഖരവസ്‌തുവില്‍ പ്രയോഗിക്കുന്ന ബലം പരിമിതമായിരുന്നാല്‍ അതു വസ്‌തുവില്‍ ഉണ്ടാക്കുന്ന പ്രതിബലവും ( stress) വിരൂപണവും അന്യോന്യം ആനുപാതികമായിരിക്കും എന്നാണ്‌ ഹൂക്‌സ്‌ നിയമം പറയുന്നത്‌. വസ്‌തു ഇലാസ്‌തികമായിരിക്കും. അതായത്‌ ബലപ്രയോഗം നിര്‍ത്തിയാല്‍ വസ്‌തു പ്രാരംഭാവസ്ഥയിലേക്കു തിരിച്ചുപോകും. എന്നാല്‍ പ്രയോഗിക്കുന്ന ബലം ഒരു നിശ്ചിത പരിധിക്കപ്പുറം ആയാല്‍ വസ്‌തുവിന്റെ ഇലാസ്‌തികത നഷ്ടപ്പെടുകയും പഴയ അവസ്ഥയിലേക്ക്‌ തിരിച്ചുപോകാതാവുകയും ചെയ്യും. ഈ പരിധിയാണ്‌ പരാഭവമൂല്യം ഇത്‌ ഓരോ പദാര്‍ഥത്തിനും വ്യത്യസ്‌തമായിരിക്കും.
yoctoയോക്‌ടോ.10 -24 നെ സൂചിപ്പിക്കുന്ന പൂര്‍വപദം. സൂചകം y.ഉദാ യോക്‌റ്റോഗ്രാം.
yokeയോക്ക്‌.ഒരു കാന്തിക പരിപഥം പൂര്‍ത്തിയാക്കുന്നതിന്‌ ഉപയോഗിക്കുന്ന അയസ്‌കാന്തിക വസ്‌തു.
yolkപീതകം.മിക്ക ജന്തുക്കളുടെയും അണ്ഡത്തില്‍ അടങ്ങിയിട്ടുള്ള സംഭൃത ആഹാരം. കണികാരൂപത്തിലുള്ള പ്രാട്ടീന്റെയും കൊഴുപ്പിന്റെയും ശേഖരമാണ്‌ ഇത്‌.
yolk sacപീതകസഞ്ചി.സ്രാവുകളുടെയും ഉരഗങ്ങളുടെയും പക്ഷികളുടെയും മറ്റും ഭ്രൂണങ്ങളുടെ അന്നപഥത്തോടനുബന്ധിച്ചു കാണപ്പെടുന്ന പീതകം അടങ്ങിയിട്ടുള്ള സഞ്ചി. പീതകത്തില്‍ നിന്ന്‌ ഭ്രൂണത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ പോഷകങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ സഞ്ചി സഹായിക്കുന്നു.
yottaയോട്ട.10 24 നെ സൂചിപ്പിക്കുന്ന പൂര്‍വപദം ( prefix). സൂചകം Y. ഉദാ യോട്ടാമീറ്റര്‍ ( YM)
Young's modulusയങ്‌ മോഡുലസ്‌.elastic modulus നോക്കുക.
Page 299 of 301 1 297 298 299 300 301
Close