Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
abrasionഅപഘര്‍ഷണംഭൗമോപരിതലത്തില്‍ അനാവൃതമാക്കപ്പെട്ട പാറകള്‍ക്ക്‌ കാറ്റ്‌, ജലപ്രവാഹം, ഹിമാനികള്‍ എന്നിവയിലേതെങ്കിലുമായി ഉള്ള സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന വിഘടനം.
abrasiveഅപഘര്‍ഷകംരാകിയോ, ഉരച്ചോ രിഖിതം ചെയ്യാന്‍ സഹായിക്കുന്ന വസ്‌തു (ഉദാ: കാര്‍ബറണ്ടം). മിനുസപ്പെടുത്താനുള്ള ഉപകരണം.
abscessആബ്‌സിസ്‌ബാക്‌ടീരിയയുടെ പ്രവര്‍ത്തനം വഴി ഉണ്ടാകുന്ന പഴുപ്പ്‌, ചലം എന്നിവ ഊറിക്കൂടി നില്‍ക്കുന്ന ഭാഗം. ഉദാ: പല്ലിന്റെ കടയ്‌ക്കല്‍ ഉണ്ടാകുന്നത്‌.
abscisic acidഅബ്‌സിസിക്‌ ആസിഡ്‌വളര്‍ച്ച തടയുന്ന ഒരു സസ്യ ഹോര്‍മോണ്‍. സസ്യഭാഗങ്ങളുടെ ജരണത്തിന്‌ കാരണമാകുന്നു.
abscissaഭുജംഒരു സമതലത്തിലുള്ള ഏതു ബിന്ദുവും അതേ നിരപ്പിലെ രണ്ടു നേര്‍വരകളെ ആധാരമാക്കി രണ്ട്‌ സംഖ്യകള്‍ കൊണ്ട്‌ നിര്‍ദ്ദേശിക്കാം.
abscission layerഭഞ്‌ജകസ്‌തരംസസ്യങ്ങളുടെ ഉപാംഗങ്ങള്‍ (ഇല, പൂവ്‌) കൊഴിയുന്നതിന്റെ മുന്നോടിയായി രൂപപ്പെടുന്ന കോശനിര. ഇത്‌ മാതൃസസ്യവുമായി ഉപാംഗത്തിനുള്ള ജൈവബന്ധം വിഛേദിക്കുന്നു.
absent spectrumഅഭാവ സ്‌പെക്‌ട്രം-
absolute ageകേവലപ്രായംഫോസിലിന്റെയോ ധാതുവിന്റെയോ ശിലയുടെയോ ഭൂവിജ്ഞാനീയ പ്രായം വര്‍ഷങ്ങളില്‍ സൂചിപ്പിക്കുന്നത്‌. റേഡിയോ മെട്രിക്‌ പ്രായം. radiometric datingനോക്കുക.
absolute alcoholആബ്‌സൊല്യൂട്ട്‌ ആല്‍ക്കഹോള്‍99-100 ശതമാനം (ദ്രവ്യമാനത്തില്‍) ശുദ്ധ എഥനോള്‍.
absolute configurationകേവല സംരചനഒരു പ്രകാശീയ ഐസോമറിന്റെ കേവല സംരചനയെ സംബന്ധിച്ചത്‌.
absolute expansionകേവല വികാസം യഥാര്‍ഥ വികാസം. expansion of liquids
absolute humidityകേവല ആര്‍ദ്രതഅന്തരീക്ഷത്തില്‍ ഓരോ യൂനിറ്റ്‌ വ്യാപ്‌തത്തിലുമുള്ള ജലബാഷ്‌പത്തിന്റെ അളവ്‌. യൂനിറ്റ്‌ കെ ജി എം.
Absolute magnitudeകേവല അളവ്-
absolute pressureകേവലമര്‍ദംയൂണിറ്റ്‌ പ്രതലത്തില്‍ അനുഭവപ്പെടുന്ന ബലം. SI യൂണിറ്റ്‌ ഉദാ: ന്യൂട്ടണ്‍/മീറ്റര്‍ 2.
absolute scale of temperatureകേവലതാപനിലാ തോത്‌-
absolute valueകേവലമൂല്യംനിരപേക്ഷ മൂല്യം, വാസ്‌തവിക സംഖ്യാരേഖയിലെ ഏതു സംഖ്യയുടെയും, ധനാത്മകമോ ഋണാത്മകമോ എന്ന പരിഗണന കൂടാതെയുള്ള അളവ്‌. ഉദാഹരണമായി, +2, -2 എന്നീ രണ്ടു സംഖ്യകളുടെയും നിരപേക്ഷ മൂല്യം 2 ആണ്‌. a യുടെ നിരപേക്ഷ മൂല്യത്തെ ⏐a⏐എന്ന്‌ കുറിക്കുന്നു.
absolute zeroകേവലപൂജ്യംതാപഗതികസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കുന്ന താപനിലയുടെ ഏറ്റവും താഴ്‌ന്ന നില. ഡിഗ്രി സെല്‍ഷ്യസില്‍ ഇത്‌ -273.15 0C ആണ്‌. ഇതാണ്‌ പൂജ്യം കെല്‍വിന്‍ ( 0K).
absorbentഅവശോഷകം-
absorberആഗിരണിഒന്നോ ഒന്നിലധികമോ ഘടക വാതകങ്ങള്‍ ലായകങ്ങളില്‍ ലയിപ്പിച്ച്‌, വാതക മിശ്രിതങ്ങളില്‍ നിന്ന്‌ ഘടക വാതകങ്ങളെ വേര്‍തിരിക്കുവാനായി ഉപയോഗിക്കുന്ന ഉപകരണം.
absorptanceഅവശോഷണാങ്കംപ്രകാശം ആഗിരണം ചെയ്യാനുള്ള ഒരു വസ്‌തുവിന്റെ ശേഷിയെ സൂചിപ്പിക്കുന്ന പദം. ആഗിരണം ചെയ്യപ്പെട്ട ഊര്‍ജവും പതിച്ച ഊര്‍ജവും തമ്മിലുള്ള അനുപാതം എന്ന്‌ നിര്‍വചിച്ചിരിക്കുന്നു. സാധാരണയായി ശതമാനത്തിലാണ്‌ പറയാറുള്ളത്‌. പ്രകാശം ആഗിരണം ചെയ്യുന്ന പദാര്‍ഥത്തെ അവശോഷകം എന്ന്‌ വിളിക്കുന്നു. പ്രകാശത്തിന്‌ പകരം, ദ്രാവകങ്ങളെ ആഗിരണം ചെയ്യുവാനുള്ള ഖരവസ്‌തുവിന്റെ ശേഷിയെ അല്ലെങ്കില്‍ ഖരവസ്‌തുവിനെയോ, വാതകത്തെയോ ആഗിരണം ചെയ്യാനുള്ള ദ്രാവകത്തിന്റെ ശേഷിയെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാം.
Page 2 of 301 1 2 3 4 301
Close