absorptance

അവശോഷണാങ്കം

പ്രകാശം ആഗിരണം ചെയ്യാനുള്ള ഒരു വസ്‌തുവിന്റെ ശേഷിയെ സൂചിപ്പിക്കുന്ന പദം. ആഗിരണം ചെയ്യപ്പെട്ട ഊര്‍ജവും പതിച്ച ഊര്‍ജവും തമ്മിലുള്ള അനുപാതം എന്ന്‌ നിര്‍വചിച്ചിരിക്കുന്നു. സാധാരണയായി ശതമാനത്തിലാണ്‌ പറയാറുള്ളത്‌. പ്രകാശം ആഗിരണം ചെയ്യുന്ന പദാര്‍ഥത്തെ അവശോഷകം എന്ന്‌ വിളിക്കുന്നു. പ്രകാശത്തിന്‌ പകരം, ദ്രാവകങ്ങളെ ആഗിരണം ചെയ്യുവാനുള്ള ഖരവസ്‌തുവിന്റെ ശേഷിയെ അല്ലെങ്കില്‍ ഖരവസ്‌തുവിനെയോ, വാതകത്തെയോ ആഗിരണം ചെയ്യാനുള്ള ദ്രാവകത്തിന്റെ ശേഷിയെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാം.

More at English Wikipedia

Close