Read Time:11 Minute

[author title=”ഡോ. ദീപു സദാശിവന്‍” image=”http://luca.co.in/wp-content/uploads/2016/07/Deepu-Sadasivan.jpg”][/author]

 

അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധിക്കപ്പട്ട വാർത്തയാണ് പേ വിഷബാധയ്ക്കുള്ള പച്ചമരുന്നിന് കിട്ടിയ പേറ്റന്റ്. പേ വിഷബാധയ്ക്ക് നിലവിൽ മരുന്നില്ല. അത്യപൂർവ്വം ചിലരൊഴിച്ച് ഏവരും മരിക്കുക ആണ് പതിവ്. ഈ വാർത്തയിൽ ആദ്യമായി ശ്രദ്ധിക്കേണ്ട വസ്തുത, പേറ്റന്റ് ഫലസിദ്ധി തെളിയിക്കപ്പെട്ട ഒരു ആശയത്തിനോ സാങ്കേതികവിദ്യയ്ക്കോ ആവണം എന്നില്ല എന്നതാണ്.

Dog with rabies.jpg
By Photo Credit: Content Providers: CDC/Barbara Andrews

[dropcap]പേ[/dropcap]

റ്റന്റ് അപേക്ഷയിൽ കൃത്യമായി ഉപയോഗിക്കുന്ന പദം “claim” അഥവാ “അവകാശവാദം” എന്ന് മാത്രമാണ്. (പേറ്റന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ വിൽ ഇറ്റ് സെൽ എന്ന വെബ്പേജ് നോക്കുക.) ഇന്ത്യാ സർക്കാരിന്റെ സൈറ്റ് ആയ http://ipindiaservices.gov.in/publicsearch/ൽ തെരഞ്ഞാൽ, അനവധി ആശയങ്ങൾക്കും അവകാശവാദങ്ങൾക്കും പലരും പേറ്റന്റ് വാങ്ങിയിരിക്കുന്നത് കാണാം. പലതും കൌതുകകരവും വിചിത്രവും ആണ്. ഉദാഹരണത്തിന് 2007ൽ അനുവദിക്കപ്പെട്ട ഒരു പേറ്റന്റിലെ അവകാശവാദം, എയിഡ്സ്നും ക്യാൻസറിനും ഒരേ പോലെ ഉത്തമമായ മരുന്ന് കണ്ടെത്തി എന്നാണ്!

ഇതേപോലൊരു ഹെർബൽ മെഡിസിൻ!

Sivaraman Vaidyar
ശിവരാമൻ വൈദ്യർ |(ചിത്രത്തിന് ശ്രീ ജോസഫ് ആന്റണിയോട് കടപ്പാട്)

കോഴിക്കോട്ടെ ശിവരാമൻ വൈദ്യ‍ർക്ക് പേവിഷ മരുന്നിനു പേറ്റന്റ് അനുവദിക്കപ്പെട്ടത് 2015ലാണ്. ‘a patent has been granted to the patentee for an invention entitled HERBAL COMPOSITION EFFECTIVE AGAINST RHABDOVIRUS AND PROCESS OF PREPARATION’ എന്നാണ് അതിലുള്ളത്. ചില മാധ്യമങ്ങളിൽ അന്നേ ഇത് വാർത്ത ആയി വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു ടി വി ചാനലിൽ ഇത് വാർത്ത ആയതോട്‌ കൂടി ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് എന്ന് തോന്നുന്നു. മാധ്യമ റിപ്പോർട്ടിങ്ങിലെ നിരാശാജനകമായ കാര്യം ഇതുപോലെ സയൻസുമായി ഒക്കെ ബന്ധപ്പെട്ട കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്യുമ്പോൾ ഉള്ള അനവധാനതയാണ്. അത്ഭുത പ്രതിവിധി തരുന്ന ഔഷധം എന്ന നിലയിൽ അവതരിപ്പിക്കുമ്പോഴും പ്രസ്തുത വൈദ്യന്റെ അവകാശവാദങ്ങൾക്ക് അപ്പുറം വസ്തുതകൾ വിശകലനം ചെയ്തു ജനങ്ങൾക്കു മുന്നിൽ എത്തിക്കാൻ മാദ്ധ്യമ പ്രവർത്തകർ തയ്യാറാവുന്നില്ല.

വൈദ്യർക്ക് ബാംഗ്ലൂരിലെ നാഷണൽ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസിലെ(NIMHANS) ന്യൂറോവൈറോളജി അഡീഷണൽ പ്രൊഫസർ ഡോ.എസ് എൻ മധുസൂദന സാക്ഷ്യപ്പെടുത്തി നല്‍കിയ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: ‘The Herbal extract of plant (—) Mr. Sivaram Vaidhar was tested for its virucidal effect on rabies virus. It was found that the extract on mixing with CVS strain of rabies virus and keeping for 30 minutes completely inactivated the virus as evidenced by (…) test using rapid infection in cell culture with Neurao 2 a cell line’. ഈ പച്ചമരുന്നിന്റെ ആന്റിവൈറൽ ശേഷി തിട്ടപ്പെടുത്താനും, വൈറസിനെ നിഷ്‌ക്രിയമാക്കുന്ന രാസഘടകമേതെന്ന് കണ്ടെത്താനും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് സർട്ടിഫിക്കറ്റിൽ ഡോ. മധുസൂദന പറയുന്നുണ്ട്. ഈ പച്ചമരുന്ന് കൂടുതൽ ഗവേഷണത്തിന് വിധേയമാക്കാൻ യോഗ്യമായ ഏതെങ്കിലും കേന്ദ്ര, സംസ്ഥാന ആയുർവേദിക് ഗവേഷണകേന്ദ്രത്തെ സമീപിക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

[box type=”info” align=”” class=”” width=””]തേനിൽ ചാലിച്ച് കൊടുക്കുന്ന ഒരു പൊടിമരുന്നാണ് വൈദ്യരുടേത്. 1989 മുതൽ ഇതുവരെ 35 രോഗികളിൽ ഇത് പരീക്ഷിച്ചിട്ടുണ്ടെന്ന് വൈദ്യർ പറഞ്ഞതായി ശ്രീ ജോസഫ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതിൽ ആറു പേർ നായ കടിച്ച ശേഷം വാക്‌സിനെടുത്തവരായിരുന്നെന്നും 35 പേരിൽ 17 പേർ പൂർണസുഖം പ്രാപിച്ചെന്നും ആ 17 പേരിൽ ചിലർക്ക് അപസ്മാരമായിരുന്നെന്ന് ഡോക്റ്റർമാർ പറഞ്ഞതായും വൈദ്യർ പറയുന്നുണ്ട്. പേവിഷ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നവരെയേ മരുന്നുപയോഗിച്ച് ഭേദമാക്കാനാകൂ എന്നും വായിൽനിന്ന് നുരയും പതയും വരുന്ന ഘട്ടമെത്തിയാൽ പിന്നെ മരുന്നു ഫലിക്കില്ല എന്നും പേറ്റന്റ് അപേക്ഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്.[/box]

ആനപ്പന
പൂത്തുനിൽക്കുന്ന ആനക്കൈത (Agave americana). പേവിഷമരുന്നിലെ പ്രധാന ചേരുവയായി പറയുന്നത് ഈ സസ്യമാണ്. |ചിത്രം വിക്കിപ്പീഡിയയിൽ നിന്ന്

ഇടയിൽ ശാസ്ത്രത്തിന്റെ രീതി കൂടി അല്പം പറയാം. പലരും ധരിച്ചിരിക്കുന്നത് ആധുനിക വൈദ്യ ശാസ്ത്രം പ്രയോഗിക്കുന്ന മരുന്നുകൾ മുഴുവൻ കൃത്രിമമായി പരീക്ഷണ ശാലയിൽ നിർമ്മിച്ചെടുക്കുന്ന രാസവസ്തുക്കൾ മാത്രം ആണെന്നാണ്‌. എന്നാൽ പ്രയോഗത്തിൽ ഉള്ള പല പ്രമുഖ മരുന്നുകളും പ്രകൃതിജന്യമായ സൂക്ഷ്മജീവികളിൽ നിന്നും സസ്യജന്തുജാലങ്ങളിൽ നിന്നും ഒക്കെ വേർതിരിച്ച് എടുത്തിട്ടുള്ളവയാണ്. പക്ഷെ അവയൊക്കെ വെറുതെ ഇടിച്ചു പിഴിഞ്ഞ് സത്ത് എടുക്കുകയല്ല. മരുന്നായി പ്രവർത്തിക്കുന്ന രാസപദാർത്ഥം എന്താണെന്ന് കണ്ടെത്തി വേർതിരിച്ചു ശുദ്ധീകരിച്ച് അതിന്റെ പ്രവർത്തനങ്ങളും പ്രയോഗ സാധ്യതകളും മനസ്സിലാക്കി മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിച്ചു നിരീക്ഷിച്ചു പാർശ്വഫലങ്ങൾ കണ്ടെത്തി, അങ്ങനെ വളരെക്കാലം എടുക്കുന്ന പലതരം ശാസ്ത്ര പ്രക്രിയകൾക്കു ശേഷം മാത്രം ആണ് ഒരു മരുന്ന് ഉപയോഗയുക്തം ആണ് എന്ന് തീരുമാനിക്കുന്നത്.

പ്രീ ക്ലിനിക്കൽ ഫേസ് തുടങ്ങി ഫേസ് 1,2,3,4 എന്നിങ്ങനെ 8 മുതൽ 15 വർഷം വരെ നീളുന്ന RCT (Randomized Controlled Trials) പഠനപ്രക്രിയകളും (ആയിരക്കണക്കിന് പേരിൽ) കഴിഞ്ഞാണ് ഒരു മരുന്ന് രോഗിയിൽ ഉപയോഗിക്കപ്പെടുക. നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഔഷധ ഗുണം പരീക്ഷിക്കുന്നതിൽ ഏകദേശം 10% മാത്രമാണ് ചികിത്സിക്കാൻ തക്ക രീതിയിൽ മരുന്നായി ലൈസൻസ് കിട്ടി വിതരണത്തിന് എത്തുന്നത് എന്നാണ്.

എന്തെങ്കിലും ഗുണഫലം ഉള്ളത് കൊണ്ട് മാത്രം ഒരു ഔഷധ വസ്തു രോഗിയിൽ നേരിട്ട് പ്രയോഗിക്കുന്നത് ശാസ്ത്രീയ രീതി അല്ല. നിശ്ചിത സുരക്ഷ ഉണ്ടെന്നു കണ്ടെത്തി ഫലപ്രദമായി ഉപയോഗിച്ച് പോന്ന മരുന്നുകൾ പോലും പിന്നീട് നിരോധിക്കപ്പെട്ടിട്ടുണ്ട്. അത് അവയ്ക്ക് ഗുണം ഇല്ലാത്തതുകൊണ്ടല്ല. ആധുനിക വൈദ്യശാസ്ത്രം നിരന്തരം മരുന്നുകളെപ്പറ്റി പഠിക്കുന്നതിന്റെ ഭാഗമായി അപൂർവമായതോ ദീർഘകാലാടിസ്ഥാനത്തിൽ ഉള്ളതോ ആണെങ്കിലും പുതിയ എന്തെങ്കിലും ദോഷം കണ്ടു പിടിക്കപ്പെടുമ്പോൾ ഭൂരിഭാഗത്തിനും ഗുണം ഉണ്ടാക്കുന്ന ചില മരുന്നുകൾ പോലും പിന്നീട് ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ട്.

ഇന്ന് ആധുനികവൈദ്യശാസ്ത്രം ഉപയോഗിക്കുന്ന പല മരുന്നുകളും പ്രകൃതിയിൽ നിന്ന് കണ്ടെത്തിയതാണെന്ന് പറഞ്ഞുവല്ലോ. ഔഷധങ്ങൾ കണ്ടെത്താൻ ഇനിയും നമ്മൾ അന്വേഷണം തുടരേണ്ടതുണ്ട്. ആയതിനാൽ ഈ അവകാശ വാദത്തിനു പിന്നിലുള്ള വസ്തുതകൾ തെളിയിക്കാൻ കൃത്യമായ പഠനങ്ങൾ നടത്തണം. പലപ്പോഴും കാണുന്നത് അവകാശവാദം ഉന്നയിക്കുന്നവർ തന്നെ ഇത്തരം ഒരു പ്രക്രിയയ്ക്ക് വിധേയമാവാൻ വിസമ്മതിക്കുന്നതാണ്.

[box type=”info” align=”” class=”” width=””]ഇത്തരം അവകാശവാദങ്ങൾ അധികം പ്രയാസമില്ലാതെ പഠിച്ചു അപഗ്രഥിച്ചു വസ്തുതകൾ കണ്ടെത്താൻ കഴിയും. ഇതിനായി വൈദ്യർക്കുതന്നെ മുൻകൈ എടുക്കാവുന്നതാണ്. ആധുനിക ശാസ്ത്രത്തെ ഒന്നും സമീപിക്കേണ്ടതില്ല. ഡോ. മധുസൂദന നിർദ്ദേശിച്ചതു പോലെ ആയുർവേദ ഗവേഷണ സ്ഥാപനങ്ങളെ സമീപിക്കാം. മുമ്പ് ഒരു കാലത്തും ഇല്ലാത്ത പ്രോത്സാഹനമാണ് ഇതര വൈദ്യങ്ങൾക്ക് നിലവിൽ സർക്കാരിൽ നിന്നുള്ളത്. ആയുഷ് വകുപ്പിന്റെ ഭാഗമായി അഞ്ചു റിസർച്ച് കൌൺസിലുകളും അവയുടെ കീഴിൽ 81 റിസർച്ച് സ്ഥാപനങ്ങളും ഉണ്ട്. (കേരളത്തിൽ 3 ആയുർവേദ പഠന കേന്ദ്രങ്ങൾ).[/box]

ഇന്റർനെറ്റിൽ, ഇത്തരം അത്ഭുത രോഗ വിമുക്തി നല്‍കുന്ന പല വൈദ്യന്മാരുടെയും വീഡിയോകൾ കാണാം. ഇവർ ഇതിന്റെ രഹസ്യം വെളിപ്പെടുത്താതെ ഇരിക്കുന്നത് മാനവരാശിയോട് തന്നെ ചെയ്യുന്ന അനീതി ആണ്. പേറ്റന്റ് കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് ഈ പേവിഷബാധ മരുന്നിന്റെ കാര്യത്തിലെങ്കിലും ഇത്തരം ഒരു രഹസ്യ സ്വഭാവത്തിന്റെ ആവശ്യം വരുന്നില്ല.

Happy
Happy
25 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Solar_Impulse_SI2_pilote_Bertrand_Piccard_Payerne_November_2014_re Previous post വിമാനം പറത്തുന്ന സൗരോര്‍ജ്ജം – സോളാര്‍ ഇംപള്‍സ് ലോകപര്യടനം പൂര്‍ത്തിയാക്കി
Next post ആഗസ്തിലെ ആകാശം
Close