Read Time:2 Minute
Monarch_In_May
കടപ്പാട് : Kenneth Dwain Harrelson, വിക്കിമീഡിയ കോമണ്‍സ്

ലോകത്തിലെ പ്രശസ്തമായ ദേശാടനശലഭമായ രാജശലഭങ്ങളുടെ  (Monarch butterfly) എണ്ണം കുറയുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളും കാലാവസ്ഥാ മാറ്റവും ജനിതകവിളകളുടെ വ്യാപക ഉപയോഗവുമാണ് വില്ലന്‍.

വടക്കേ അമേരിക്കയാണ് രാജശലഭത്തിന്റെ സ്വദേശം. അമേരിക്കയുടെ വടക്കുള്ള കാനഡയിൽ നിന്ന് അമേരിക്കക്ക് തെക്കുള്ള മെക്സിക്കോയിലേക്കാണ് രാജശലഭത്തിന്റെ സഞ്ചാരം. 3200 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു സാഹസികയാത്രയാണത്. ഇവ വിശ്രമമില്ലാതെ ആയിരക്കണക്കിന് കിലോമീറ്റർ പറക്കും. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിയ്ക്കുന്ന ഇവ വലിയ കൂട്ടങ്ങളായിട്ടാണ് കാണപ്പെടുക.

കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഇവയുടെ എണ്ണം രേഖപ്പെടുത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ കണ്ട 1990കളില്‍ അവ 45 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചിരുന്നു. ഇപ്പോള്‍ അവയെ വെറും രണ്ട് ഏക്കര്‍ സ്ഥലത്തേ കാണുന്നുള്ളു. വനനശീകരണം, കാലാവസ്ഥാമാറ്റത്താലുള്ള തീവ്രകാലാവസ്ഥ, മൊണ്‍സാന്റോയുടെ റൗണ്ടപ്പ് എന്ന കളനാശിനി അടിസ്ഥാനപ്പെടുത്തി ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീന്‍ എന്നിവയിടെ കൃഷി തുടങ്ങിയ വിവിധ കാരണങ്ങളാണ് ഇവയുടെ നിലനില്‍പ്പിനെ വെല്ലുവിളിക്കുന്നതെന്നാണ് നിഗമനം. ജനിതകമാറ്റം വരുത്തിയ വിളകള്‍  ഈ ചിത്രശലഭങ്ങളുടെ പ്രധാന ആഹാരമായ മില്‍ക്ക് വീഡിനെ ഇല്ലാതാക്കുന്നതാണ് വലിയൊരു പ്രശ്നം.

ഇതുസംബന്ധമായി ശലഭസ്നേഹികളുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് ഹര്‍ജി സമര്‍പ്പണവും മറ്റും ആരംഭിച്ചിട്ടുണ്ട്.

[divider] [author image=”http://luca.co.in/wp-content/uploads/2014/08/jagadees.png” ]ജഗദീശ് എസ്.
[email protected][/author]
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബ്ലാക് ഹോള്‍ – ഒക്ടോബര്‍ / 2
Next post പ്രതീക്ഷയുണര്‍ത്തി വജ്രനാരുകളെത്തുന്നു
Close