Read Time:17 Minute
[author title=”ഇ. അബ്ദുള്‍ഹമീദ് ” image=”http://”]Scientist, CWRDM, Kozhikkode[/author]

കേരളം കടുത്ത വരള്‍ച്ചയുടെ ഭീഷണിയിലാണ്. നമ്മുടെ രണ്ട് പ്രധാന മഴക്കാലവും – വാരിക്കോരിപ്പെയ്യുന്ന കാലവര്‍ഷവും, ഇടിവെട്ടിപ്പെയ്യുന്ന തുലാവര്‍ഷവും പരാജയപ്പെട്ടിരിക്കുകയാണ്. വരാനിരിക്കുന്ന വരള്‍ച്ച എത്രത്തോളം കഠിനമായിരിക്കും എങ്ങനെ വരള്‍ച്ചയെനേരിടാം.

drought-land
[dropcap]കേ[/dropcap]രളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഏതാണ്ട് 55% മഴയും വടക്കന്‍ ജില്ലകളില്‍ 85% മഴയും ലഭ്യമാക്കിയിരുന്ന കാലവര്‍ഷം – തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ നാട്ടില്‍ കണ്ടുതുടങ്ങിയിരുന്നു. പുഴകള്‍ മെലിഞ്ഞൊഴുകി, കുളങ്ങളും ചിറകളും നിറഞ്ഞില്ല. കിണര്‍ ജലവിതാനം ഉയര്‍ന്നില്ല. ശക്തിയുള്ള ചൂടും തണുപ്പും അനുഭവപ്പെട്ടു.

പിന്നെ നമ്മള്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന തുലാവര്‍ഷം – വടക്കുകിഴക്കന്‍ മണ്‍സൂണും തുടക്കത്തിലേ ദുര്‍ബ്ബലമായി. അങ്ങിങ്ങ് ലഭിച്ച മഴതന്നെ നാമമാത്രമായിരുന്നു.[highlight color=”yellow”] വേനല്‍കാലത്ത് രേഖപ്പെടുത്തുന്ന താപനിലയാണ് (350C ) ഇപ്പോള്‍ മണ്‍സൂണ്‍കാലത്തും രേഖപ്പെടുത്തിവരുന്നത് എന്നതും ശ്രദ്ധേയമാണ്[/highlight].

ജൂണ്‍ 1 മുതല്‍ മെയ് 31 വരെയാണ് ജലവര്‍ഷമായി കണക്കാക്കുന്നത്.  കഴിഞ്ഞ ജലവര്‍ഷത്തില്‍, മഴ 27% കുറവായിരന്നു. മാര്‍ച്ച്-മെയ് മാസങ്ങളിലടിച്ച ഉഷ്ണതരംഗങ്ങള്‍ (Heat Waves) നമുക്ക് താങ്ങാവുന്നതിലും അധികമായി അനുഭവപ്പെട്ടു, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍. കോഴിക്കോട്ടും കണ്ണൂരും 390C നുമുകളില്‍ ചൂട് രേഖപ്പെടുത്തിയത് ഓര്‍ക്കുമല്ലോ. സാധാരണ കൂടുതല്‍ ചൂടനുഭവപ്പെടുന്ന പാലക്കാട് ജില്ലയേയും കടത്തിവെട്ടുന്നതായിരുന്നു ഈ ഉഷ്ണം.

മഴകിട്ടാത്ത വേനല്‍ മാസങ്ങളില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നതും ലോറികളിലും മറ്റും കുടിവെള്ളം എത്തിച്ചു കൊടുക്കുന്നതും ഇന്ന്  ഒരു പുതുമയുള്ള കാര്യമല്ലാതായി.

[box type=”warning” align=”” class=”” width=””]കേരളത്തില്‍ ജലക്ഷാമം കൂടിവരികയാണ്. വരള്‍ച്ചബാധിത ഗ്രാമങ്ങളുടെ എണ്ണം വര്‍ഷംതോറും കൂടുന്നു. ഭൂപ്രകൃതിയില്‍ വരുത്തുന്ന വമ്പിച്ച മാറ്റമാണ് ഇതിനു കാരണം. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതും ഇടനാടന്‍ കുന്നുകള്‍ ഇല്ലാതാക്കുന്നതും പശ്ചിമഘട്ടപ്രദേശത്തെ വ്യാപക ഖനനങ്ങളും ഭൂമി തരിശിടുന്നതുമെല്ലാം ജലക്ഷാമം വിളിച്ചുവരുത്തുന്ന, കേരളത്തിന്റെ ജലസംഭരണ ശേഷിയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. നിയന്ത്രണാതീതമായ ജലചൂഷണവും ജലമലിനീകരണവും ആളോഹരി ജലലഭ്യതയില്‍ വന്‍ കുറവ് വരുത്തി. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം ജലഞെരുക്കം (water stress) അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം മാറി.[/box]

ആവശ്യത്തിനു മഴ ലഭിച്ചാലും വരള്‍ച്ചാകെടുതികള്‍ അനുഭവിക്കേണ്ടിവരുന്ന ഒരു ഭൂപ്രദേശമാണ് നമ്മുടേത്. ആ സ്ഥിതിയില്‍ മഴ പരാജയപ്പെട്ട ഒരവസ്ഥയില്‍ ഇനിയുണ്ടാകാനിരിക്കുന്ന വരള്‍ച്ചയുടെ തീവ്രതയും അതുകൊണ്ടുള്ള ആഘാതങ്ങളും പറഞ്ഞറിയിക്കാന്‍ ആവുന്നതല്ല. അതിശക്തമായ ചൂടുകാറ്റ് അടിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

2016 മഴക്കാലത്തെ വര്‍ഷപാതം
കാലാവസ്ഥാ കേന്ദ്രം തിരുവനന്തപുരം
2016 ഒക്ടോബര്‍ 1  മുതല്‍   നവംബര്‍ 2  വരെ
ജില്ല /സബ്ഡിവിഷന്‍ ലഭിച്ച മഴ

(മി.മീ)

സാധാരണ ലഭിക്കുന്ന

മഴ (മി.മീ)

കുറവ് (%) വ്യത്യാസം
കേരളം 122.8 311.1 -61 വലിയ കുറവ്
ലക്ഷദ്വീപ് 74.8 166.4 -55 കുറവ്
ആലപ്പുഴ 144.7 354.8 -59 വലിയ കുറവ്
കണ്ണൂർ 58.9 245.1 -76 കുറവ്
എറണാകുളം 200.2 312 -36 കുറവ്
ഇടുക്കി 137.8 364.8 -62 വലിയ കുറവ്
കാസറഗോഡ് 45.5 244.4 -81 വലിയ കുറവ്
കൊല്ലം 262.9 388.2 -32 കുറവ്
കോട്ടയം 169.8 336.7 -50 കുറവ്
കോഴിക്കോട് 44.2 282.3 -84 വലിയ കുറവ്
മലപ്പുറം 94 309.1 -70 വലിയ കുറവ്
പാലക്കാട് 88.3 281.5 -69 വലിയ കുറവ്
പത്തനംതിട്ട 249.7 382.9 -35 കുറവ്
തിരുവനന്തപുരം 46.9 293.7 -84 വലിയ കുറവ്
തൃശൂർ 100.8 315.6 -68 വലിയ കുറവ്
വയനാട് 71.8 221.7 -68 വലിയ കുറവ്

Kerala Drought

വരള്‍ച്ചയെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചേമതിയാവൂ. സംസ്ഥാനസര്‍ക്കാര്‍ കേരളമാകെ വരള്‍ച്ചബാധിത പ്രദേശമായി ഇപ്പോള്‍ത്തന്ന പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ – ഔദ്യോഗിക സംവിധാനങ്ങളെ വേണ്ടവിധം സജ്ജമാക്കി മുഴുവന്‍ ജനങ്ങളെയും കുടിവെള്ളം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അണിനിരത്തണം.

വരള്‍ച്ചയുടെ സ്വഭാവം

ജലദൗര്‍ലഭ്യത്തെയാണല്ലോ വരള്‍ച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പൊതുവേപറഞ്ഞാല്‍ വരള്‍ച്ച മൂന്ന് തരമാണ്:

1. കാലാവസ്ഥപരമായ വരള്‍ച്ച (Meteorological Drought)

വര്‍ഷപാതം വാര്‍ഷിക ശരാശരിയെക്കാള്‍ 29% കുറവാണങ്കില്‍ അതിനെ കാലാവസ്ഥപരമായ വരള്‍ച്ച (Meteorological Drought) എന്നുപറയുന്നു. ഇത്തരം വരള്‍ച്ച ഇടയ്ക്കിടെ ഉണ്ടാവുക സാധാരണമാണ്. മഴ കൂടിയും കുറഞ്ഞും ഇരിക്കും. ഇപ്പോള്‍ നമുക്ക് അനുഭവപ്പെടുന്നതും കഴിഞ്ഞവര്‍ഷം അനുഭവപ്പെട്ടതും ഇത്തരം വരള്‍ച്ചയാണ്.

2. കാര്‍ഷികവരള്‍ച്ച (Agricultural Drought) എന്നു പറയുന്നു.

വേണ്ടത്ര വെള്ളം കിട്ടാതെ കാര്‍ഷികവിളകള്‍ ഉണങ്ങി നശിക്കുന്ന സ്ഥിതിയിലുള്ള വരള്‍ച്ചയാണെങ്കില്‍ അതിനെ കാര്‍ഷികവരള്‍ച്ച (Agricultural Drought) എന്നു പറയുന്നു.

കാലാവസ്ഥാപരമായ വരള്‍ച്ച ഉണ്ടായി എന്നത്കൊണ്ട് കാര്‍ഷികവരള്‍ച്ച ഉണ്ടാവണമെന്നില്ല. കാരണം അതിനുമുന്‍പ് ലഭിച്ച മികച്ച മഴയില്‍ വേണ്ടത്ര വെള്ളം മണ്ണില്‍ പിടിച്ചു നില്‍ക്കുകയും ഭൂഗര്‍ഭജലസ്രോതസ്സുകളില്‍ നിറയുകയും, പൊതുവേ ഭൂജലമേഖല പുഷ്ടിപ്പെടുകയും ചെയ്തിരിക്കും. ഭൂജലനിരപ്പ് തൃപ്തികരമായി നിന്നാല്‍ സസ്യങ്ങളുടെയും വിളകളുടെയും വളര്‍ച്ചക്ക് ജലം ലഭ്യമായിരിക്കും.

3. ഹൈഡ്രോളജിക്കല്‍ വരള്‍ച്ച (Hydrological Drought)

lake-droughtകിണറുകള്‍, കുളങ്ങള്‍, ചിറകള്‍, തടാകങ്ങള്‍ എന്നിവയിലെ ജലവിതാനം ക്രമാതീതമായി താണുപോവുകയോ, ജലാശയങ്ങള്‍ വരളുകയോ, മണ്ണിന്റെ പാളികള്‍ വളരെ ആഴത്തില്‍വരെ വരണ്ടുണങ്ങുകയോ ചെയ്യുന്ന അവസ്ഥക്ക് ഹൈഡ്രോളജിക്കല്‍ വരള്‍ച്ച (Hydrological Drought) എന്നുപറയുന്നു. മേല്‍സൂചിപ്പിച്ച മറ്റ് രണ്ട് വരള്‍ച്ചാരൂപങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഹൈഡ്രോളജിക്കല്‍ വരള്‍ച്ച വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് ജീവജാലങ്ങളെ ഗുരുതരമായി ബാധിക്കുന്നു.

മേല്‍സൂചിപ്പിച്ച ഒന്നും രണ്ടും വരള്‍ച്ചയുടെ സ്വഭാവങ്ങള്‍ പ്രകടമാവുകയും മൂന്നാമത്തെ വരള്‍ച്ചാസ്ഥിതിവിശേഷത്തിലേക്ക് കേരളം നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണെന്ന് കണക്കുകളും ചുറ്റുപാടുമുള്ള ലക്ഷണങ്ങളും സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മള്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നും വരള്‍ച്ചയെ എങ്ങനെ പ്രതിരോധിക്കണമെന്നും നോക്കാം.

drought-death

വരള്‍ച്ചാ പ്രതിരോധം – കരട് കര്‍മ്മപരിപാടി

  • കേരളത്തിലെ കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍‍, പഞ്ചായത്തുകള്‍ എന്നിവയുടെ പരിധിയില്‍ പെടുന്ന എല്ലാ ജലാശയങ്ങളും വൃത്തിയാക്കി, ക്ലോറിനേഷന്‍ നടത്തി കുടിവെള്ളവിതരണത്തിനുതകുംവിധം സജ്ജമാക്കി വെക്കണം. മത്സ്യകൃഷിയുള്ള കുളങ്ങളില്‍ ക്ലോറിനേഷന്‍ പ്രശ്നമാണെങ്കിലും വരള്‍ച്ചയുടെ തീവ്രതയും കുടിവെള്ളാവശ്യവും കണക്കിലെടുക്കുമ്പോള്‍ ഇക്കുറി മത്സ്യം വളര്‍ത്തല്‍ വേണ്ടെന്ന് വയ്ക്കേണ്ടതാണ്.
  • തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പൊതുകിണറുകളും ഇത്തരത്തില്‍ വൃത്തിയാക്കി അണുനശീകരണം നടത്തി സംരക്ഷിക്കണം. അതാത് സര്‍ക്കാര്‍സ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ മാത്രമല്ല, സര്‍ക്കാരിതര സ്വകാര്യസ്ഥാപനങ്ങളും ഇതിനായി മുന്നിട്ടിറങ്ങണം.
  • കിട്ടുന്ന ഇടമഴയിലെ വെള്ളം സംഭരിച്ചുവെയ്ക്കാന്‍ എല്ലാ വീട്ടുകാരോടും ആവശ്യപ്പെടണം.
  • വെള്ളത്തിന്റെ പൊതുവിതരണസംവിധാനം കുടിവെള്ളത്തിന് മാത്രമായി ക്രമീകരിക്കണം. പമ്പിംഗ് സമയം ചുരുക്കി സ്രോതസ്സുകളില്‍ വെള്ളം നിലനിർത്തണം. കിണറുകളിലെ ജലവിതാനം ക്രമാതീതമായി താഴുന്നവിധം പമ്പിംഗ് അരുത്. ചോര്‍ച്ചയുള്ള പൈപ്പുകള്‍, വാല്‍വുകള്‍ ,ടാപ്പുകള്‍ എന്നിവ അടിയന്തിരമായി റിപ്പയര്‍ ചെയ്യണം.
  • എല്ലാ ഡാമുകളിലും വെള്ളം കരുതിവയ്ക്കണം. കുടിനീര്‍വിതരണത്തിനാകണം പ്രഥമ പരിഗണന. ജലവൈദ്യുതിയുടെ ഉത്പാദനവും കുറയ്ക്കണം. പകരം മറ്റുമാര്‍ഗ്ഗങ്ങള്‍ ആരായണം.
  • [highlight color=”yellow”]വാട്ടര്‍തീംപാര്‍ക്കുകള്‍ അടിയന്തിരമായി അടച്ചിടണം. ജലവിനോദപരിപാടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. വന്‍തോതില്‍ ജലം ഉപയോഗിച്ച് പരിപാലിക്കുന്ന ഗോള്‍ഫ് സ്റ്റേഡിയങ്ങളും മറ്റും താല്കാലികമായി അടയ്ക്കണം. നീരുറവകള്‍ നിലച്ചുപോകാന്‍ കാരണമാകുന്ന ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം.[/highlight]
  • മൈതാനങ്ങളിലും പൂന്തോട്ടങ്ങളിലും സ്പ്രിംഗിള്‍നന നിരോധിക്കണം. ഹോസ് ഉപയോഗിച്ച് നനയ്ക്കുമ്പോഴും വാഹനം കഴുകുമ്പോഴും വളരെയധികം വെള്ളം പാഴായി പോകുന്നുണ്ട്.  ഹോസ് ഉപയോഗിച്ച് പൂന്തോട്ടങ്ങൾ നനയ്ക്കുന്നതും വാഹനങ്ങൾ കഴുകുന്നതും തടയണം. കാർഷിക ജലസേചനം തുള്ളി നനയിലേക്ക് (drip irrigation) അടിയന്തിരമായി മാറ്റണം.
  • സൂര്യതാപം കഠിനമാകുമെന്നതിനാല്‍ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ നാട്ടിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ ഒരുക്കണം. സൂര്യാഘാതം ഉണ്ടാകാനിടയുള്ളതിനാല്‍ ആശുപത്രികളില്‍ അതിനു വിധേയരാകുന്നവരെ ശുശ്രൂഷിക്കുന്നതിനായുള്ള സജ്ജീകരണമൊരുക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മാത്രം പോര, എല്ലാ ജീവജാലങ്ങള്‍ക്കും വെള്ളം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
  • ജലത്തിന്റെ ധാരാളിത്തം, അമിതോപയോഗം, ദുരുപയോഗം  എന്നിവ കര്‍ശനമായി നിയന്ത്രിക്കണം. സംസ്ഥാനത്തുടനീളം വ്യാപകമായി “ജലാവബോധ” പരിപാടികള്‍ സംഘടിപ്പിക്കണം.  “ജലസുരക്ഷ ജീവസുരക്ഷ” എന്നതാകട്ടെ മുദ്രാവാക്യം.
[box type=”warning” align=”” class=”” width=””]വെള്ളം ഉള്ളവര്‍ അത് പങ്കിടാന്‍ സന്മനസ്സ് കാണിക്കുകയും സ്വന്തം ജലാവശ്യങ്ങളില്‍ മിതത്വം പാലിക്കുകയും വേണം. ഇടമഴയില്‍ കിട്ടുന്ന വെള്ളം അവരവരുടെ മുറ്റത്തും പറമ്പുകളിലും കിനിഞ്ഞിറങ്ങാന്‍ അവസരമൊരുക്കിക്കൊടുക്കണം. മഴക്കുഴികള്‍ അടിയന്തിരമായി ഒരുക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി അത് ചെയ്യാനാകുമോ എന്ന് നോക്കണം. കിണറുകള്‍ ഭദ്രമായി മൂടി സംരക്ഷിക്കണം. പൂച്ച, കോഴി, നായ, പക്ഷികള്‍ മുതലായവയുടെ അവശിഷ്ടങ്ങള്‍ കിണറ്റില്‍ വീഴാത്തവിധത്തില്‍ അവ സുരക്ഷിതമായി അടച്ചുവയ്ക്കുന്നതിലൂടെ ഉള്ള ജലം മലിനമാകാതിരിക്കും എന്ന് മാത്രമല്ല, ബാഷ്പീകരണത്തിലൂടെയുള്ള ജല നഷ്ടം ഒഴിവാകുകയും ചെയ്യും.[/box]

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ഇടയ്ക്കിടെ അവ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുക. ഗാര്‍ഹികാവശ്യത്തിനുള്ള വെള്ളത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ ഉതകുന്ന ഏതാനും നിര്‍ദ്ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു അവ അനുവര്‍ത്തിക്കുക. വരള്‍ച്ചയെ അതിജീവിക്കുക.

വീടുകളിലെ ജല ദുര്‍വ്യയവും പരിഹാരവും
നം പ്രവര്‍ത്തനം ഉപയോഗരീതി ഉപയോഗം (ലിറ്റര്‍) ശരിയായരീതി ആവശ്യം (ലിറ്റര്‍) ലാഭം (ലിറ്റര്‍)
1 പല്ലുതേയ്ക്കല്‍ തുടർച്ചയായി ടാപ്പ് തുറന്നിടുന്നു (5 മിനിറ്റ്) 40 മഗ്ഗിലോ ഗ്ലാസിലോ പിടിച്ച്  ഉപയോഗിക്കുന്നു 0.5 39.5
2 കൈകഴുകല്‍ തുടർച്ചയായി ടാപ്പ് തുറന്നിടുന്നു (2 മിനിറ്റ്) 18 മഗ്ഗിലോ ഗ്ലാസിലോ പിടിച്ച് ഉപയോഗിക്കുന്നു 2 16
3 ഷേവിംഗ് തുടർച്ചയായി ടാപ്പ് തുറന്നിടുന്നു (2 മിനിറ്റ്) 18 മഗ്ഗിലോ ഗ്ലാസിലോ പിടിച്ച് ഉപയോഗിക്കുന്നു 2 16
4 ഷവറില്‍ കുളി ഷവര്‍ തുറന്നിട്ട് സോപ്പ് തേക്കുന്നു, കഴുകുന്നു 90 ബക്കറ്റും മഗ്ഗും ഉപയോഗിക്കുന്നു 20 70
5 കക്കൂസ് ഫ്ലഷ് ചെയ്യല്‍ പഴയതരം ഫ്ലഷ് 10-13 മൂത്രം ഫ്ലഷ് ചെയ്യാനും മലം ഫ്ലഷ് ചെയ്യാനും വേറെ വേറെ സംവിധാനം 5 5-8
6 പൂന്തോട്ടം നനയ്ക്കല്‍ ഹോസ് (5 മിനിട്ട്) 120 നനയ്ക്കാനുള്ള പാത്രം ഉപയോഗിക്കുന്നു 5 115
7 നിലം കഴുകല്‍ (150-200 ച.മി. നിലം) ഹോസ് 200 ബക്കറ്റും തുണിയും 18 182
8 കാര്‍ കഴുകല്‍ ഹോസ് (10 മിനിട്ട്) 400 ബക്കറ്റും ബ്രഷും തുണിയും 20 380

[button color=”red” size=”small” link=”http://luca.co.in/category/top-stories/” icon=”” target=”true”]ഇവിടെ അമര്‍ത്തി കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ വായിക്കുക..[/button]

 

Graphs

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും
Next post നവംബറിലെ ആകാശം
Close