Read Time:11 Minute

[author image=”http://luca.co.in/wp-content/uploads/2015/03/akhil-krishnanan.jpg” ]അഖിലന്‍
[email protected][/author]

വിവരശേഖരണത്തിനും വിനിമയത്തിനും ആശയപ്രകാശത്തിനുമൊക്കെയായി നാം ഉപയോഗിക്കുന്ന എല്ലാത്തരം പ്രമാണങ്ങളും സ്വതന്ത്രമാകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ‘ഡോക്യുമെന്റ് ഫ്രീഡം ദിനം’ മാര്‍ച്ച് 25 ന്.


document freedomവിവരവിനിമയ സാങ്കേതിക വിദ്യയുടെ വികാസം പ്രമാണങ്ങളുടെ (ഡോക്യമെന്റ്സ്) പങ്കുവെയ്കലിനെയും വ്യാപകമാക്കി. എന്നാല്‍ ഇത്തരം പ്രമാണങ്ങള്‍ പങ്കവെയ്കാനുള്ള സാദ്ധ്യതകള്‍ വികസിച്ചപ്പോള്‍ അവയുടെ കുത്തകവല്‍ക്കരണവും കച്ചവടസാദ്ധ്യതയുമൊക്കെ ആളുകളുടെ താല്പര്യ വിഷയവുമായി. ഡോക്യുമെന്റുകള്‍ ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നത് ഒരവകാശമായി ലോകമെമ്പാടും ചര്‍ച്ചയാകുന്നതും ഈ സാഹചര്യത്തിലാണ്. ഇതിനെക്കുറിച്ചു സമൂഹത്തെ ബോധവത്‌കരിക്കാനാണു എല്ലാക്കൊല്ലവും മാര്‍ച്ചിലെ അവസാന ബുധനാഴ്ച ‘ഡോക്യുമെന്റെ ഫീഡം ദിനമായി’ (Document Freedom Day) സ്വാതന്ത്ര്യപ്രേമികള്‍ ആഘോഷിക്കുന്നത്. ഇക്കൊല്ലമിത് മാര്‍ച്ച് 25 ബുധനാഴ്ചയാണു്.

കമ്പ്യൂട്ടറിന്റെയും കമ്പ്യൂട്ടര്‍ ശൃംഖലകളുടേയും വരവോടെ ആശയവിനിമയത്തിന്റെയും, വിവരകൈമാറ്റത്തിന്റെയും കാര്യത്തില്‍ വലിയൊരു കുതിച്ചുചാട്ടമുണ്ടായി. വേഗത, ചിലവുകുറവു്, ഗുണനിലവാരം, രൂപമാറ്റം വരുത്താനുള്ള എളുപ്പം (Manipulation) എന്നിവയ്ക്കൊപ്പം പരിസ്ഥിതിസൗഹൃദം എന്ന ആശയവും ഇതിനു മുന്‍പോട്ടുവയ്ക്കാനായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കുനു പകര്‍പ്പെടുക്കാമെന്നതും, സംവഹനമാധ്യമത്തിനുള്ള ചിലവുകുറവാനെന്നതും, ഭൗതികവസ്തുക്കളെപ്പോലെ പങ്കുവെയ്കുമ്പോള്‍ കുറവുവരുന്നില്ല എന്നതും കാരണം ഈ മാദ്ധ്യമം ഡിജിറ്റല്‍ ഡോക്യുമെന്റുകളുടെ വന്‍തോതിലുള്ള കൈമാറ്റത്തിനു വഴിവച്ചു. എന്നാല്‍ ഈ അവസ്ഥയെ ചൂഷണം ചെയ്യാനാരംഭിച്ച ചിലര്‍ സ്വകാര്യഉടമസ്ഥതയിലുള്ള ഫയല്‍ ഫോര്‍മാറ്റുകളിലൂടെ (ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വ്വെയര്‍, പശ്ചാത്തലം) തങ്ങളുടെ സേവനങ്ങളില്‍  മാത്രം ഉപയോക്താക്കളെ ഒതുക്കിനിര്‍ത്താന്‍, പ്രമാണങ്ങളില്‍ മറ്റാര്‍ക്കും യാതൊരു അവകാശവും നല്‍കാതിരിക്കാന്‍ ശ്രമിച്ചു. ബൗദ്ധികസ്വത്തുക്കളുടെ മുകളിലുള്ള ലൈസന്‍സിങ്ങ്, പേറ്റന്റ് മുതലായ ബന്ധനങ്ങളിലൂടെ സാമൂഹിക ഉടമസ്ഥതയെ പൊളിച്ചുകളയുകയും, വൈജ്ഞാനികവ്യാപനത്തെയും അതുവഴിയുണ്ടാകുന്ന സാമൂഹിക പുരോഗതിയേയും തടയുകയുമാണ് ഇത് ചെയ്യുന്നത്. അറിവിന്റെ പങ്കുവയ്ക്കലിനെ നിയന്ത്രിക്കുക വഴി അവയെ അവലംബിച്ചു ജീവിക്കുന്ന സമൂഹത്തേയും നിയന്ത്രിക്കാന്‍ കഴിയുമെന്ന തത്വമാണിവിടെ പ്രാവര്‍ത്തികമാക്കുന്നത്.
[box type=”warning” align=”aligncenter” ]എല്ലാ പ്രമാണങ്ങളും സൃഷ്ടിക്കപ്പെടുന്നത് സാമൂഹ്യമായ അറിവിന്റെയും അനുഭവത്തിന്റെയും നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. അതിനാല്‍ തന്നെ ഒരു പ്രമാണത്തിലും ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ ധാര്‍മ്മികമായി അവകാശമില്ല. സ്വതന്ത്രവും പരസ്യവുമായി നടപ്പില്‍ വരുത്തിയതും, പുനരുപയോഗത്തിനു കഴിയുന്നതും, മാനകീകരിക്കപ്പെട്ടതുമായ പ്രമാണങ്ങള്‍ക്കുമാത്രമേ നിലവില്‍ ഉപയോഗിക്കുന്നതും, ഭാവിയില്‍ ഉപയോഗത്തില്‍ വരാവുന്നതുമായ എല്ലാത്തരം സോഫ്റ്റ്‌വെയറുകളിലും ഉപകരണങ്ങളിലും ആനുരൂപ്യം ഉറപ്പുവരുത്താനാവുകയുള്ളൂ. [/box]

കമ്പനികള്‍, വിപണിയില്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കുവാന്‍ നടത്തുന്ന ‘വെണ്ടര്‍ ലോക്ക്’ (Vendor Lock-In) എന്ന സാമ്പത്തികതന്ത്രത്തിന്റെ  മറ്റൊരു വകഭേദം തന്നെയാണിത്. വിപണിയില്‍ ഏകാധിപത്യത്തിനു കാരണമായേക്കാവുന്ന ഈ നടപടി മൂലം ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും പ്രസക്തിയില്ലാതാകുന്നു. കമ്പ്യൂട്ടിങ്ങ് മേഖലയില്‍ വെണ്ടര്‍ ലോക്ക് ഒരു പടി കൂടി കടന്ന്, സോഫ്റ്റ്‌വെയറിലും മറ്റും വരുത്തുന്ന പുതുക്കലുകള്‍ നിര്‍ബന്ധപൂര്‍വ്വം ഉപയോക്താക്കളുടെ തലയില്‍ കെട്ടിവയ്പ്പിക്കാന്‍ കാരണമാകുന്നു. ഈ നിബന്ധനകള്‍ ഉള്‍ക്കൊണ്ടു നിര്‍മ്മിച്ച പ്രമാണം ശൃംഖലകള്‍ വഴി പങ്കുവയ്ക്കുന്നതോടെ, ഇതുപയോഗിക്കാനായി അതിന്റെ സ്വീകര്‍ത്താവും പ്രസ്തുത കുത്തക സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ നിര്‍ബന്ധിതനാകുന്നു.  ഇത്തരം പ്രമാണങ്ങള്‍ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിന്റെ നിബന്ധനകള്‍ പൊതുഇടത്തില്‍ ലഭ്യമാകാത്തതു മൂലം കുത്തക ഫോര്‍മാറ്റുകള്‍ക്ക് പകരമായി പിന്തുണാ സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിക്കാനുള്ള സാദ്ധ്യതയും മങ്ങുന്നു. പ്രമാണങ്ങളിലെ നയപരവും സാങ്കേതികപരവുമായ പിഴവുകള്‍ പരിഹരിക്കുന്നതില്‍ നല്ല ഒരു കീഴ്‌വഴക്കമില്ലാത്തത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും മറ്റും കോട്ടം സംഭവിപ്പിച്ചേക്കാം. അത് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരിലും കമ്പനിയിലുമുള്ള ജനത്തിന്റെ ആശ്രിതത്വം വര്‍ദ്ധിപ്പിക്കുന്നു. ചൂഷണത്തിന് കാരണമാക്കുന്നു. ഉപയോക്താക്കളെ സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ നിന്നും അകറ്റുന്നതിന്റെ ഒരു പ്രധാനകാരണവും സ്വകാര്യ ഫോര്‍മാറ്റുകള്‍ തന്നെയാണു്. ഇത്തരം അടഞ്ഞ ഡോക്യുമെന്റുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പിന്തുണ കുറവായിരിക്കും. വ്യാപാരരഹസ്യരൂപത്തിലുള്ള കുത്തക സോഫ്റ്റ്‌വ്വെയറുകളും, ഫോര്‍മാറ്റുകളും അവയുടെ റിവേഴ്സ് എഞ്ചിനീയറിങ്ങ് (Reverse Engineering) നിയമം മൂലം തടഞ്ഞിരിക്കും.

ഈ സാഹചര്യങ്ങളിലാണു തുറന്ന മാനദണ്ഡങ്ങള്‍ (ഓപണ്‍ സ്റ്റാന്‍ഡേഡുകള്‍) പ്രസക്തമാകുന്നത്. സ്വതന്ത്രവും പരസ്യവുമായി നടപ്പില്‍ വരുത്തിയതും, പുനരുപയോഗത്തിനു കഴിയുന്നതും, മാനകീകരിക്കപ്പെട്ടതുമായ പ്രമാണങ്ങള്‍ക്കുമാത്രമേ നിലവില്‍ ഉപയോഗിക്കുന്നതും, ഭാവിയില്‍ ഉപയോഗത്തില്‍ വരാവുന്നതുമായ എല്ലാത്തരം സോഫ്റ്റ്‌വെയറുകളിലും ഉപകരണങ്ങളിലും ആനുരൂപ്യം ഉറപ്പുവരുത്താനാവുകയുള്ളൂ. എല്ലാ പ്രമാണങ്ങളും സൃഷ്ടിക്കപ്പെടുന്നത് സാമൂഹ്യമായ അറിവിന്റെയും അനുഭവത്തിന്റെയും നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. അതിനാല്‍ തന്നെ ഒരു പ്രമാണത്തിലും ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ ധാര്‍മ്മികമായി അവകാശമില്ല. അവകാശധനം (Royalty) പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനൊപ്പം രാഷ്ട്രീയവും സാമൂഹികവുമായ ഒരു തരം വിവേചനങ്ങളും പ്രമാണങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കാനും പാടില്ല. ഇതിനായി വിതരണ-സംഭരണ സമയങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന എല്ലാത്തരം ഡാറ്റാ ഫോര്‍മാറ്റുകളും, അവയുടെ മാനദണ്ഡങ്ങളും, അവയ്ക്കായുപയോഗിക്കുന്ന ചട്ടങ്ങളും (Protocols) സ്വതന്ത്രമാകേണ്ടതുണ്ടു്.

സ്വതന്ത്ര പ്രമാണങ്ങള്‍, ഉപയോക്താക്കളുടെ ഏതു വിധേനയുള്ള പുനരുപയോഗവവും നിയമപരമായി അനുവദിക്കുന്നതിനൊപ്പം വിപണിയില്‍, സോഫ്റ്റ്‌വെയറുകളുടെ സ്വതന്ത്രമായ നിലനില്‍പ്പിനും പരസ്പരസഹകരണത്തിനും സഹായിക്കുന്നു.

പൊതു ഇടപെടലോടെ മാനകീകരിക്കപ്പെട്ടതും സംരക്ഷിച്ചു പോരുന്നതുമായ ഓപണ്‍ സ്റ്റാന്‍ഡേഡുകളുടെ വിഭവരേഖകളും വിവണങ്ങളും ആര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ പൊതുസഞ്ചയത്തില്‍ ലഭ്യമാക്കിയിരിക്കും. ഇവയ്ക്ക് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഭാഗങ്ങളുമായി ആശ്രിതത്വം ഉണ്ടായിരിക്കില്ല. ഉപയോക്താക്കളുടെ ഏതു വിധേനയുള്ള പുനരുപയോഗവവും നിയമപരമായി അനുവദിക്കുന്നതിനൊപ്പം വിപണിയില്‍, സോഫ്റ്റ്‌വെയറുകളുടെ സ്വതന്ത്രമായ നിലനില്‍പ്പിനും പരസ്പരസഹകരണത്തിനും അത് സഹായിക്കുന്നു. മാനകീകരണം, ഒരാളുടെ മാത്രമായുള്ള മുമ്പേപോക്ക് തടഞ്ഞ്, സമൂഹത്തിനപ്പാടെയുള്ള ഏകീകൃതമായ പുരോഗതി ഉറപ്പുവരുത്തുന്നു. ഉപകരണം, ഹാര്‍ഡ്‌വെയര്‍, ഓപറേറ്റിങ്ങ് സിസ്റ്റം, സോഫ്റ്റ്‌വെയര്‍ എന്നിവയിന്മേലുള്ള പശ്ചാത്തല ആശ്രതത്വം (Platform Dependency) പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ഓപണ്‍ സ്റ്റാന്‍ഡേഡുകള്‍ക്കു കഴിയുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നു. ഒരു ലാഭേച്ഛാരഹിത സംഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന ഓപണ്‍സ്റ്റാന്‍ഡേഡുകളില്‍ കാലക്രമത്തില്‍ ജനാധിപത്യരീതിയിലുള്ള ചര്‍ച്ചകളിലൂടെയാവും പുതുക്കപ്പെടലുകള്‍ വരുത്തുന്നതു്.

എല്ലാത്തരത്തിലുള്ള ഡിജിറ്റല്‍ ഉള്ളടക്കത്തേയും – സാംഖികമായതിനേയും, ബൗദ്ധികമായതിനേയും, സര്‍ഗ്ഗ സൃഷ്ടികളേയുമെല്ലാം – സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലെത്തിക്കേണ്ടതുണ്ടു്. ലോകമെമ്പാടുമുള്ള ‘ഡോക്യുമെന്റ് ഫ്രീഡം ദിനാഘോഷങ്ങളില്‍’ ഓണ്‍ലൈനായും ഓഫ്‌ലൈനായും നമുക്കും ഭാഗഭാക്കാകാം. കൂടുതലറിയാല്‍ https://documentfreedom.org/

[divider]

അധികവായനയ്ക്ക്:
1) Please don’t send me Microsoft Word documents
2) We Can Put an End to Word Attachments – Richard M. Stallman
3) Open Standards – Overview – FSFE
4) Standards and the Future of the Internet, Geneva 2008 (PDF)
5) Open Standards principles – GOV.UK
6) Open Standards, Principles and Practice – Bruse Perens (Archive)

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഭാരതീയ ശാസ്ത്ര പാരമ്പര്യം: മിത്തും യാഥാര്‍ഥ്യവും
Next post കണക്ക് കണക്കായും ചരിത്രം ചരിത്രമായും തന്നെ പഠിക്കേണ്ടതുണ്ടോ ?
Close