Read Time:2 Minute

പ്രപഞ്ചവിജ്ഞാനീയം : – പ്രപഞ്ചത്തിന്റെ ഉത്ഭവം. പരിണാമം ഘടന. എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് പ്രപഞ്ചവിജ്ഞാനീയം (Cosmology). “പ്രപഞ്ചം”, “പഠനം” എന്നീ അർഥങ്ങളുള്ള “കോസ്മോസ്”, “ലോഗോസ്” എന്നീ ഗ്രീക്ക് വാക്കുകളില്‍നിന്നാണ് കോസ്മോളജി എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉത്പത്തി. സ്ഥലകാലങ്ങളെക്കുറിച്ചും ദ്രവ്യത്തെക്കുറിച്ചുമുള്ള സവിശേഷ മായ പഠനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കടപ്പാട് വിക്കിപീഡിയ
ലഗൂണ്‍ നെബുല | കടപ്പാട് വിക്കിപീഡിയ

വിവിധ ദേശങ്ങളിൽ പല കാലങ്ങളിലായി മനുഷ്യർ രൂപം കൊടുത്ത പ്രപഞ്ചഘടനാസങ്കല്പങ്ങൾ പരിശോധിച്ചാൽ അവയെല്ലാം തങ്ങൾ നയിച്ചിരുന്ന ജീവിത സാഹചര്യങ്ങളോടു ബന്ധപ്പെട്ടവയാണെന്നു മനസ്സിലാക്കാം. വ്യക്തികളുടേയും സമൂഹത്തിന്റേയും സാമൂഹികമോ ദാർശനികമോ ശാസ്ത്രീയമോ ആയ അഭിരുചികൾക്കനുസൃതമായിരുന്നു അക്കാലങ്ങളിൽ നിലനിന്നിരുന്ന പ്രപഞ്ചഘടനാസങ്കല്പങ്ങളെല്ലാം. മനുഷ്യന്റെ ലഘുവായ പ്രപഞ്ചസങ്കല്പങ്ങൾ, ചരിത്രത്തിലെ വിവിധ ദശകളിൽ ജീവിച്ചിരുന്ന ചിന്തകരുടെ യുക്തിപദ്ധതിക്കനു യോജ്യമായ പ്രപഞ്ചവീക്ഷണങ്ങൾ, ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകളായ ഗണിത മാതൃകകൾ ഇവയൊക്കെ പ്രപഞ്ചഘടനയെക്കുറിച്ചു വികസിച്ചുവന്ന അറിവിന്റെ വ്യത്യസ്ത ഘട്ടങ്ങളാണ്. ആധുനിക ശാസ്ത്രത്തിന്റെ ഭാഗമെന്ന നിലയിലാണ് പ്രപഞ്ചവിജ്ഞാനീയം എന്ന ശാസ്ത്രശാഖ പ്രപഞ്ചത്തെപ്പറ്റിയുള്ള പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സ്മാർട്ട്ഫോൺ ബാറ്ററിയെപ്പറ്റി എട്ടു കാര്യങ്ങൾ
Next post നാളത്തെ ഊർജ്ജസ്രോതസ്സിനെ പരിചയപ്പെടുക: മീഥേന്‍ ഹൈഡ്രേറ്റ്
Close