Friday , 22 June 2018
Home » ശാസ്ത്രവും സാങ്കേതികവിദ്യയും (page 2)

ശാസ്ത്രവും സാങ്കേതികവിദ്യയും

ലോകം ചുറ്റി സൗരോര്‍ജ വിമാനം

  2015 മാര്‍ച്ച് 9 ന് അബുദാബിയില്‍ നിന്ന് യാത്രയാരംഭിച്ച സൗരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ്-2  (HB-SIB) ലോകം ചുറ്റി 2016 ജൂലൈ 26 ന് അബൂദാബിയില്‍ തിരിച്ചെത്തി. പൂര്‍ണമായും ഉത്തരാര്‍ധ ഗോളത്തിനു മുകളിലൂടെയുള്ള യാത്രയില്‍ പന്ത്രണ്ട് സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്കു മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന ഈ സൗരോര്‍ജ വിമാനത്തില്‍ പൈലറ്റുമാരായ ബോര്‍ഷ്‌ഹെര്‍ഗും പിക്കാര്‍ഡും മാറിമാറിയാണ് പറന്നത്. കാലാവസ്ഥ അനുകൂലമാകുമ്പോഴാണ് വിമാനം പറത്തുത്. അതുകൊണ്ടുതന്നെ ചില സ്റ്റോപ്പുകളില്‍ വിമാനം ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. മണിക്കൂറില്‍ 50 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതിലാണ് …

Read More »

വിമാനം പറത്തുന്ന സൗരോര്‍ജ്ജം – സോളാര്‍ ഇംപള്‍സ് ലോകപര്യടനം പൂര്‍ത്തിയാക്കി

Solar_Impulse_SI2_pilote_Bertrand_Piccard_Payerne_November_2014_re

കാ ര്‍ബണിക ഇന്ധനങ്ങള്‍ ഉപയോഗിക്കാതെ സൗരോര്‍ജ്ജം മാത്രം ഉപയോഗിച്ച് പറക്കുന്ന വിമാനം സോളാര്‍ ഇംപള്‍സ് അതിന്റെ ലോകസഞ്ചാരമെന്ന ദൗത്യം പൂര്‍ത്തിയാക്കി അബുദാബിയില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 4.40 ന്  അല്‍ ബതീന്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി പറന്നിറങ്ങിയാണ് സോളാര്‍ ഇംപള്‍സ് ലോകസഞ്ചാരം പൂര്‍ത്തിയാക്കിയത്. സോളാര്‍ ഇംപള്‍സിന്റെ വൈമാനികരില്‍ ഒരാളും സോളാര്‍ ഇംപള്‍സ് കമ്പനിയുടെ ചെയര്‍മാനുമായ ബര്‍ട്രാൻ് പിക്കാര്‍ഡാണ് വിമാനം പറത്തിയിരുന്നത്. വിമാനത്തിന്റെ മറ്റൊരു വൈമാനികനായ ആന്ദ്രേ ബോഷ്ബെര്‍ഗ്ഗ്, സ്വിറ്റ്സര്‍ലാന്റ് വൈസ് പ്രസിഡന്റ് ഡോറിസ് ലെത്യാഡ്, മൊണാകൊ രാജകുമാരന്‍ ആല്‍ബര്‍ട്ട് രണ്ടാമന്‍, സുല്‍ത്താന്‍ അല്‍ ജാബര്‍ തുടങ്ങി നിരവധി …

Read More »

മലയാളത്തിന് പുതിയ അക്ഷരരൂപം – മഞ്ജരി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗില്‍ നിന്ന്

സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് മഞ്ജ­രിയെന്ന പുതിയ അക്ഷരരൂപം പുറത്തിറക്കി. വിക്കിമീഡിയ ഫൗണ്ടേഷനിലെ ഭാഷാ സാങ്കേതിക വിദ്യാ വിഭാഗത്തിൽ എൻജിനീയറായ സന്തോഷ് തോട്ടിങ്ങല്‍ ആണ് മഞ്ജ­രി രൂപകല്‍പ്പന ചെയ്തത് . മഞ്ജരി ഫോണ്ടിന്റെ നിർമാണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും എൻജിനീയറിങ്ങ് കോളേജ് അധ്യാപികയുമായ കാവ്യ മനോഹറും പങ്കാളിയായി. എറണാകുളത്ത് നടന്ന ചടങ്ങില്‍ സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹര്‍, കഥാകൃത്ത് പ്രിയ എ എസ് എന്നിവര്‍ ചേര്‍ന്നാണ് മഞ്ജരി എന്ന അക്ഷരരൂപം പ്രകാശനം ചെയ്തത്.

Read More »

ക്യു.ആർ. കോഡ് ഡീകോഡിങ്ങ്

  ക്യൂ.ആര്‍ കോഡുകള്‍ നമുക്കിന്ന് പരിചിതമാണ്. എന്നാല്‍ അതിന്റെ പിന്നിലെ ശാസ്ത്രീയ വിവരങ്ങള്‍ എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ട് ? എങ്ങനെയാണ് ക്യു.ആര്‍. കോഡ് വിവരങ്ങളെ കൈകാര്യം ചെയ്യുന്നത് ?

Read More »

ഏറ്റവും വലിയ പരീക്ഷണശാല ഏറ്റവും ചെറിയ കണങ്ങളെ പറ്റി പറയുന്നതെന്തെന്നാല്‍ …

കണികാഭൗതികം ശരിയായ വഴിയിലെന്ന് LHC വീണ്ടും… ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് നിലവിലുള്ള അറിവുകളുടെ സ്ഥിരീകരണവും. പ്രത്യേകിച്ച് സദാ സ്വയംപരിഷ്കരണത്തിന് സന്നദ്ധമായി നിൽക്കുന്ന ശാസ്ത്രത്തിൽ. ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC) എന്ന, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയിൽ നിന്ന് വരുന്ന സൂചനകൾ അത്തരത്തിലുള്ള ഒന്നാണ്. കണികാഭൗതികത്തിലെ ഏറ്റവും പ്രധാന സിദ്ധാന്തമായ സ്റ്റാൻഡേഡ് മോഡലിനെ ശരിവെയ്ക്കുന്ന കണ്ടെത്തലാണ് ഇപ്പോൾ വാർത്തയായിരിയ്ക്കുന്നത്. ഇതേ പറ്റി വൈശാഖന്‍ തമ്പി എഴുതുന്നു ….

Read More »

നക്ഷത്രങ്ങളെ എണ്ണാമോ ?

പ്രപഞ്ചത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്നതിനു ഉത്തരം നൽകുക എളുപ്പമല്ല. കാരണം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണ ഇല്ല എന്നതു തന്നെ. എന്നാൽ ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചും അതിലെ നക്ഷത്രങ്ങളെക്കുറിച്ചും കണക്കുകളുണ്ട്.   പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ കണക്കെടുപ്പിനെപറ്റിയുള്ള കൗതുകമുണര്‍ത്തുന്ന ലേഖനം

Read More »

ജൂനോയെ വ്യാഴം വരവേറ്റു !

നാസയുടെ ജൂനോ ബഹിരാകാശ പേടകം ജൂലൈ 5-നു ഇന്ത്യൻ സമയം രാവിലെ 8 മണിയോടെ സൌരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു.

Read More »

അന്തരീക്ഷത്തില്‍ നിന്നും വെള്ളം: അത്ഭുതമായി നാനോദണ്ഡുകള്‍

ആന്‍റിബയോട്ടിക്കുകളുടെ ചരിത്രത്തിന് തുടക്കംകുറിച്ചുകൊണ്ട് അലക്സാണ്ടര്‍ ഫ്ലെമിംഗ് പെനിസിലിന്‍ കണ്ടുപിടിച്ചത് മറ്റൊരു പരീക്ഷണത്തിനിടെ തീര്‍ത്തും യാദൃശ്ചികമായിട്ടായിരുന്നു. കണ്ടെത്തലുകളുടെ ചരിത്രം തിരഞ്ഞാല്‍ മൈക്രോവേവ് ഓവന്‍, എക്സ്റേ തുടങ്ങി വേറെയും ഉദാഹരണങ്ങള്‍ കാണാം. അന്തരീക്ഷത്തില്‍ നിന്ന്‍ ജലം വലിച്ചെടുത്ത് പുറത്തു വിടാന്‍ കഴിവുള്ള നാനോദണ്ഡുകളാണ് ഈ ഗണത്തില്‍ ഏറ്റവും പുതിയത്.

Read More »

ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങള്‍

ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളമാണ് ചന്ദ്രന്‍. ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ തന്നെയാണ് മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റ ഒരേയൊരു ആകാശഗോളവും. ഇതൊക്കെ നമുക്കെല്ലാം അറിയാവുന്ന കാര്യങ്ങളാണ്. എന്നാല്‍ ചന്ദ്രനെപ്പറ്റി അധികമാര്‍ക്കും അറിയാത്ത ചില കൗതുകവിശേഷങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്…

Read More »