Tuesday , 21 August 2018
Home » ഈ മാസത്തെ ആകാശം (page 3)

ഈ മാസത്തെ ആകാശം

ഡിസംബറിലെ ആകാശവിശേഷങ്ങള്‍

വ്യാഴത്തെ വളരെ നന്നായി കാണാൻ കഴിയുന്ന മാസമാണിത്. ചിങ്ങം രാശിയിൽ ഏറ്റവും തിളക്കത്തിൽ വ്യാഴത്തെ കാണാം. ഒരു ദൂരദർശിനി കൂടി ഉണ്ടെങ്കിൽ അതിന്റെ ബെൽറ്റും റെഡ് സ്പോട്ടും കാണാൻ കഴിയും.

Read More »

​നവംബറിലെ ആകാശവിശേഷങ്ങള്‍

  ബഹിരാകാശ സംഭവങ്ങളില്‍ ഈ മാസത്തെ പ്രധാനപ്പെട്ടത് ഫിലെ പേടകം  67പി/സി-ജി എന്ന ധൂമകേതുവിലിറങ്ങുന്നത് തന്നെയായിരിക്കും. എന്നാല്‍ ഈ മാസത്തെ പ്രധാനപ്പെട്ട ആകാശക്കാഴ്ച ചിങ്ങക്കൊള്ളി എന്ന് കേരളീയര്‍ വിളിച്ചിരുന്ന ലിയോണിഡ് ഉല്‍ക്കാവര്‍ഷമാണ്.

Read More »

ഒക്ടോബറിലെ ആകാശവിശേഷങ്ങള്‍

മഴക്കാറില്ലെങ്കിൽ ഈ മാസത്തെ ഏറ്റവും നല്ല ആകാശക്കാഴ്ച ഒറിയോണിഡ് ഉൽക്കാവർഷം ആയിരിക്കും. ബുധനെ കാണാൻ ഏറ്റവും സൗകര്യപ്പെടുന്ന മാസമാണിത്. ഒക്ടോബർ മാസം ആദ്യദിവസങ്ങളിൽ ശുക്രനെ വളരെ തിളക്കത്തിൽ രാവിലെ കിഴക്കുഭാഗത്തു കാണാനാകും. രാവണൻ കട്ടിൽ എന്നു കൂടി അറിയപ്പെടുന്ന ഭാദ്രപദചതുരം അത്താഴശേഷം കാണാം. 

Read More »

സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ

മഴമേഘങ്ങൾ സഹകരിക്കുകയാണെങ്കിൽ ഈ മാസവും നമുക്ക് അത്താഴത്തിനു മുമ്പു തന്നെ ആകാശഗംഗയുടെ മനോഹാരിത ആസ്വദിക്കാം. കാസിയോപ്പിയ, സിഗ്നസ്, അക്വില, വൃശ്ചികം എന്നീ താരാഗണങ്ങളെ തഴുകി നീങ്ങുന്ന ആകാശഗംഗയെ ഇരുട്ടു പരക്കുന്നതോടെ തന്നെ കാണാനാകും.

Read More »

മേയ് മാസത്തിലെ ആകാശവിശേഷം

തെളിഞ്ഞ ആകാശത്തിന് മാത്രം ബാധകം മേയ് 4- ചന്ദ്രക്കലയോടടുത്ത് വ്യാഴം മേയ് 6- അതിരാവിലെ കുംഭം രാശിയില്‍ Eta Aquariid ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍. മേയ് 10 – ചന്ദ്രനും ചൊവ്വയും അടുത്തടുത്ത്. സൂര്യന് പ്രതിമുഖമായതിനാല്‍ ചൊവ്വാ ഗ്രഹത്തിന് തിളക്കം കൂടുതലായിരിക്കും. അടുത്ത മാസം അത് മങ്ങിത്തുടങ്ങും. ശനിഗ്രഹവും സൂര്യനു പ്രതിമുഖമാണ് എന്നതിനാല്‍ തിളക്കം അതിനും കൂടുതലായിരിക്കും. മേയ് 14 – ശനി ചന്ദ്രനോട് തൊട്ടടുത്ത് മേയ് 15 – പൗര്‍ണമി മേയ് 20-30 – സൂര്യാസ്തമനശേഷം ബുധഗ്രഹം പടിഞ്ഞാറന്‍ ചക്രവാളത്തിനോടടുത്ത് കാണപ്പെടും മേയ് 25- …

Read More »