Tuesday , 24 April 2018
Home » ശാസത്രജ്ഞര്‍

ശാസത്രജ്ഞര്‍

സ്റ്റീഫൻ ഹോക്കിംങ് ഒരു വൈദ്യശാസ്ത്ര വിസ്മയം

2018 മാർച്ച് 14 നു് അന്തരിച്ച, വിഖ്യാതനായ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫൻ വില്യം ഹോക്കിംങിനെ ഡോ. ബി. ഇക്ബാല്‍ അനുസ്മരിക്കുന്നു.

Read More »

അറിഞ്ഞതിനുമപ്പുറം കടന്ന മറിയം മിർസാഖനി

ഫീൽഡ്സ് മെഡലിന്റെ എട്ടു ദശകം നീളുന്ന ചരിത്രത്തിലെ ആദ്യ വനിതയായിരുന്നു, സ്റ്റാൻഫോഡ് സർവ്വകലാശാലയിലെ മുപ്പത്തിയേഴുവയസ്സുള്ള ഗണിത പ്രൊഫസർ, മറിയം മിർസാഖനി എന്ന ഇറാൻകാരി. ഇന്ന്, 2017 ജൂലൈ 15ന് അർബുദം ആ മഹദ് ജീവിതത്തിന് തിരശ്ശീലയിട്ടിരിക്കുന്നു.

Read More »

ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിത പ്രൊഫ. മറിയം മിർസഖാനി അന്തരിച്ചു.

ഗണിതശാസ്ത്രത്തിൽ ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിത, മറിയം മിർസഖാനി അമേരിക്കയിൽ അന്തരിച്ചു. 40 വയസുകാരിയായ അവര്‍ക്ക് സ്തനാർബുദം ബാധിക്കുകയും എല്ലുകളിലേക്ക് വ്യാപിക്കുകയുമായിരുന്നു.

Read More »

E=Mc² പ്രാവർത്തികമാക്കിക്കാട്ടിയ ലിസ്‌ മൈറ്റ്‌നർ

ഐന്‍സ്റ്റൈന്റെ E = mc² എന്ന സമവാക്യത്തിന്റെ ആദ്യ പ്രയോഗമായിരുന്നു ലിസ്‌ മൈറ്റ്‌നറുടെ കണ്ടെത്തൽ. പെണ്ണായിരുന്നതു കൊണ്ടു മാത്രം അവരുടെ നേട്ടങ്ങൾ അവഗണിക്കപ്പെട്ടു, നൊബേൽ സമ്മാനം നിഷേധിക്കപ്പെട്ടു.

Read More »

പ്രമുഖ ഭൗതികശാസ്‌ത്രജ്ഞന്‍ എം.ജി.കെ. മേനോന്‍ അന്തരിച്ചു

mgkmenon

ഭൗതിക ശാസ്ത്രത്തിനു ധാരാളം സംഭാവനകള്‍ നല്‍കിയ എം. ജി. കെ മേനോന്‍ 22-11-2016 നു അന്തരിച്ചു. ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞരില്‍ പ്രമുഖനായ മാമ്പിള്ളിക്കളത്തില്‍ ഗോവിന്ദകുമാര്‍ മേനോന്‍ (എം.ജി.കെ മേനോന്‍) 1928 ആഗസ്റ്റ് 28 നും മംഗലാപുരത്തു ജനിച്ചു. ജോധ്പൂരിലെ ജസ്വന്ത് കോളേജില്‍നിന്നും ബോബേയിലെ റോയല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും ബിരുദങ്ങള്‍ നേടിയ ശേഷം ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പി.  എച്. ഡി എടുത്തു. 1955 ല്‍ ഇന്ത്യയിലേക്കു തിരിച്ചുവന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ജോലി സ്വീകരിച്ചു. 1966 മുതല്ഡ 1996 …

Read More »

പെണ്ണായതുകൊണ്ടുമാത്രം – ജോസലിന്‍ ബെല്‍

susan_jocelyn_bell_1967

ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകവും അത്ഭുതകരവുമായ ഒരു സംഭവമായിരുന്നു പള്‍സാറിന്റെ കണ്ടെത്തല്‍. കണ്ടെത്തിയതാകട്ടെ 23 വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയും. സൂസന്‍ ജോസലിന്‍ബെല്‍ എന്നായിരുന്നു അവളുടെ പേര്.

Read More »

ഗ്രിഗർ മെൻഡൽ

ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു ജനിതക ശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെൻഡലിന്റെ കൈമുതൽ. മുപ്പതിനായിരത്തോളം ചെടികളാണ്, തന്റെ പരീക്ഷണങ്ങൾക്കുവേണ്ടി അദ്ദേഹം നട്ടുവളർത്തിയത്. ഏഴു വർഷമെടുത്തു ഈ പരീക്ഷണനിരീക്ഷണങ്ങൾ പൂർത്തിയാകാൻ.

Read More »

ഏണസ്റ്റ് റഥർഫോർഡ്

സർ ഐസക് ന്യൂട്ടനോടൊപ്പം താരതമ്യം ചെയ്യാവുന്ന വിധം മേന്മയിലും എണ്ണത്തിലും ശാസ്ത്രസംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനായിരുന്നു ഏണസ്റ്റ്റഥർഫോർഡ്. 'ആറ്റോമിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്ന ശാസ്ത്ര‍ജ്ഞനാണ് ഇദ്ദേഹം.

Read More »

ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

സൈദ്ധാന്തിക ഭൗതികത്തിലെ ഒരതികായനായ ശാസ്ത്രജ്ഞനായിരുന്നു ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ. വിദ്യുതകാന്തിക സിദ്ധാന്തത്തിന്റേയും തന്മാതാ ഗതിക സിദ്ധാന്തത്തിന്റേയും ഉപജ്ഞാതാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നാമധേയം ശാസ്തലോകത്ത് അനശ്വരമാണ്. ഇംഗ്ലണ്ടിലെ എൻബറോയിൽ 1831 നവംബർ 13-ന് പ്രശസ്തമായ ഒരു സ്കോട്ടിഷ് കുടുംബ ത്തിലെ ഏക മകനായാണ് മാക്സ്‌വെൽ ജനിച്ചത്. ഒമ്പതാമത്തെ വയസ്സിൽ അമ്മ കാൻസർ രോഗം മൂലം മരിച്ചുപോയി. എങ്കിലും ബാല്യകാലം സന്തുഷ്ടമായിരുന്നു. ചെറുപ്പത്തിൽതന്നെ മാക്സ്‌വെൽ ഗണിതത്തിൽ അസാമാന്യമായ വൈഭവം പ്രദർശിപ്പിച്ചിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ തന്നെ ദീർഘവൃത്തം വരയ്ക്കുന്നതിനുള്ള ഒരു പുതിയ മാർഗം മാക്സ്‌വെൽ കണ്ടെത്തി. അത് …

Read More »