Read Time:10 Minute

സാബു ജോസ്
[email protected]

മായൻ കലണ്ടർ പ്രകാരം 2012ൽ ലോകം അവസാനിക്കേണ്ടതായിരുന്നു. 1980കളില്‍ ഒരു ആണവയുദ്ധത്തെത്തുടർന്ന് ലോകാവസാനം സംഭവിക്കുമെന്ന എലിസബത്ത് ക്ലെയറിന്റെ പ്രവചനം വിശ്വസിച്ച് ആയിരക്കണക്കിനു പേർ അവർ നിർമ്മിച്ച കോൺക്രീറ്റ് ഷെൽറ്ററിൽ അഭയം തേടി. പ്രകൃതിയുടെ അമിതമായ ചൂഷണവും വകതിരിവില്ലാത്ത വിഭവ ഉപയോഗവുമില്ലെങ്കിൽ ലക്ഷക്കണക്കിനു കൊല്ലം ഭൂമിയിൽ ജീവൻ നിലനിൽക്കും. ടെട്രാഡ് എന്ന ഖഗോളപ്രതിഭാസത്തെ ലോകാവസാനവുമായി ബന്ധിപ്പിച്ച് അനാവശ്യപരിഭ്രാന്തി പരത്തുകായാണ്.

Blood Moon Prophecy

ലോകാവസാനത്തിന്റെ സമയമായോ? പാസ്റ്റര്‍മാരായ മാര്‍ക്ക് ബ്ലിറ്റ്സും ജോണ്‍ ഹാഗിയും ലോകവസാനം പ്രവചിക്കുകയാണ്. അതിനുള്ള തെളിവായി അവര്‍ കണ്ടെത്തിയത് 2014 ഏപ്രില്‍ 14ന്റെ പൂര്‍ണ ചന്ദ്രഗ്രഹണമാണ്. രക്തചന്ദ്രന്‍ (Blood Moon) എന്ന വാക്കാണ് അവര്‍ ഈ ചന്ദ്രഗ്രഹണത്തെ വിളിക്കാനുപയോഗിച്ചത്. 2015 സെപ്തംബര്‍ 28നു തുടര്‍ച്ചയായ നാല് പൂര്‍ണ ചന്ദ്രഗ്രഹണങ്ങളുടെ പരമ്പരയിലെ അവസാന ഗ്രഹണമാണ്.  ഇംഗ്ലീഷ് ബൈബിളില്‍ ജോയല്‍ പ്രവാചകന്റെ പുസ്തകത്തിലെ രണ്ടാമത്തെ അധ്യായത്തിലെ 31ാമത്തെ വാക്യമാണ് ചന്ദ്രഗ്രഹണത്തെ ലോകാവസാനവുമായി ബന്ധപ്പെടുത്തുന്നതിനായി പാസ്റ്റര്‍മാര്‍ തെരഞ്ഞെടുത്തത്. അതിങ്ങയൊണ്. ‘സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ രക്തവര്‍ണമാകും. അത് ദൈവപുത്രത്തിന്റെ രണ്ടാമത്തെ ആഗമത്തിന്റെ അടയാളമാണ് ‘ (ജോയല്‍ 2:31)

2013ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് പാസ്റ്റര്‍മാര്‍ തങ്ങളുടെ വാദങ്ങൾ നിരത്തിയിരിക്കുന്നത്. സെപ്തംബര്‍ 28ന്റെ പൂര്‍ണ ചന്ദ്രഗ്രഹണത്തെ ഒരു സാധാരണ പ്രതിഭാസമായി കാണാന്‍ കഴിയില്ല. തുടര്‍ച്ചയായ നാല് പൂര്‍ണ ചന്ദ്രഗ്രഹണങ്ങളുടെ പരമ്പരയിലെ അവസാന ഗ്രഹണമാണിത്. ഇത്തരം അപൂര്‍വപ്രതിഭാസങ്ങള്‍ നടക്കുമ്പോള്‍  യേശുക്രിസ്തുവിന്റെ ജന്മദേശമായ ഇസ്രായേലില്‍ പല മാറ്റങ്ങളുമുണ്ടായിട്ടുള്ളതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നാണ് പാസ്റ്റര്‍മാര്‍ വാദിക്കുന്നത്. 1493ല്‍ ഇത്തരമൊരു പ്രതിഭാസമുണ്ടായപ്പോഴാണ് ജൂതന്‍മാരുടെ കൂട്ടക്കുരുതി നടന്ന കുപ്രസിദ്ധമായ സ്പാനിഷ് മതവിചാരണ ഉണ്ടായത്. 1949ല്‍ ജൂതന്മാര്‍ ഒത്തുചേര്‍ന്ന് ഇസ്രായേല്‍ രാഷ്ട്രം പുനഃസ്ഥാപിച്ചപ്പോഴും ചന്ദ്രന്‍ ഇത്തരമൊരു അടയാളം കാണിച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 1967ലും രക്തചന്ദ്രനുണ്ടായി. അക്കാലത്താണ് ആറ് ദിവസം നീണ്ടുില്‍ക്കുന്ന അറബ്-ഇസ്രായേല്‍ യുദ്ധമുണ്ടായത്. ഇങ്ങനെയൊക്കെയാകുമ്പോള്‍ 2014-15 വര്‍ഷങ്ങളിലായി സംഭവിക്കുന്ന രക്തചന്ദ്രന്‍ വരാിരിക്കുന്ന  ലോകാവസാത്തിന്റെ സൂചയാണെന്നാണ് പാസ്റ്റര്‍മാര്‍ പ്രചരിപ്പിക്കുന്നത്. ഈ നാല് രക്തചന്ദ്രമാരില്‍ ആദ്യത്തേത് സംഭവിച്ചത് ജുത-ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള പെസഹകാലത്താണെന്നതും തങ്ങളുടെ വെളിപാടുകള്‍ക്ക് ബലം നല്‍കുന്നുണ്ടെന്നാണ് അവരുടെ വാദം.

എന്താണ് രക്തചന്ദ്രന്‍?

ജോൺ ഹാഗിയുടെ ഫോർ ബ്ലഡ് മൂൺസ് എന്ന പുസ്തകത്തിന്റെ പുറംചട്ട
ജോൺ ഹാഗിയുടെ ഫോർ ബ്ലഡ് മൂൺസ് എന്ന പുസ്തകത്തിന്റെ പുറംചട്ട

ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ലോകാവസാനപ്രവചങ്ങളുടെ ശാസ്ത്രീയത പരിശോധിക്കാം. ജോതിശാസ്ത്രജ്ഞന്മാര്‍ ‘ടെട്രാഡ്’ എന്ന് വിളിക്കുന്ന ഖഗോള പ്രതിഭാസമാണ് 2014-15 കാലയളവില്‍ സംഭവിക്കുന്നത്. ആറ് ചന്ദ്രമാസങ്ങളുടെ ഇടവേളയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന നാല് പൂര്‍ണ ചന്ദ്രഗ്രഹങ്ങളാണിത്. ഈ കാലയളവില്‍ ഭാഗികഗ്രഹണങ്ങള്‍ ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. അപൂര്‍വപ്രതിഭാസമാണ് ഇതെന്നൊന്നും പറയാന്‍ കഴിയില്ല. കഴിഞ്ഞ 2000 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ 54 ടെട്രാഡുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാകും. 21ാം നൂറ്റാണ്ടില്‍ ഇതുപോലെയുള്ള എട്ട് ടെട്രാഡുകള്‍ കൂടി സംഭവിക്കും. സൂര്യന്‍-ഭൂമി-ചന്ദ്രന്‍ എന്നീ ഖഗോള പിണ്ഡങ്ങളുടെ സഞ്ചാരത്തിലുള്ള ക്രമീകരണം കൊണ്ടാണ് ഗ്രഹണങ്ങള്‍ ഉണ്ടാകുന്നത്. ടെട്രാഡുകളും അങ്ങനെ തന്നെ. 2014 ഏപ്രില്‍ 14-15, ഒക്ടോബര്‍ 8, 2015ഏപ്രില്‍ 4, സെപ്തംബര്‍28 എന്നീ ദിവസങ്ങളിലാണ് നാല് പൂര്‍ണചന്ദ്രഗ്രഹങ്ങള്‍ സംഭവിക്കുന്നത്. ഇതിനു ശേഷം ഇതുപോലെയൊന്ന് നടക്കണമെങ്കില്‍ 2033 വരെ കാത്തിരിക്കണം.

[box type=”warning” ]മതഗ്രന്ഥങ്ങള്‍ എഴുതപ്പെട്ട കാലത്ത് മനുഷ്യനുണ്ടായിരുന്ന ശാസ്ത്രബോധം ഇത്തരം പ്രതിഭാസങ്ങള്‍ വിശദീകരിക്കുന്നതിനുപയോഗിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ശാസ്ത്രം വളരുന്നതനുസരിച്ച് മതഗ്രന്ഥങ്ങള്‍ നവീകരിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ പല ദുരൂഹ പ്രതിഭാസങ്ങളെയും കാര്യകാരണസഹിതം ശാസ്ത്രം വിവരിച്ചപ്പോഴും ഇത്തരം മതഗ്രന്ഥങ്ങള്‍ ആയിരത്തിയഞ്ഞൂറും രണ്ടായിരവും വര്‍ഷം പിന്നിലാണ്[/box]

വീണ്ടും പാസ്റ്റര്‍മാരിലേക്ക് തന്നെ തിരിച്ചുവരാം. ഭൂമിയുടെ കേന്ദ്രം ഇസ്രായേലും ലോകമൊന്നാകെ നിയന്ത്രിക്കുന്നത് ജൂത-ക്രിസ്ത്യന്‍ മതവിശ്വാസപ്രകാരമുള്ള ദൈവ സങ്കല്‍പ്പവുമാണെന്ന സങ്കുചിതമായ ചിന്താഗതിയാണ് ഈ വെളിപാടിനു പിന്നിലുള്ളത്. അതിലേറെ രസകരമായ വസ്തുത ഈ നാല് ഗ്രഹണങ്ങളും ഇസ്രായേലില്‍ ദൃശ്യമാകുന്നില്ലെന്നതാണ്. അമേരിക്കക്കാര്‍ക്കാണ് ഇതിനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്. ‘ബ്ലഡ്‌മൂണ്‍’ എന്ന വാക്ക് ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറില്ല. അതിലൊട്ടും വസ്തുതയില്ലാത്തതു തന്നെ കാരണം. ചിലപ്പോളെല്ലാം അഗ്നിപര്‍വത സ്ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന പൊടിപടലങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ വ്യാപിക്കുമ്പോള്‍ ചന്ദ്രബിംബം ചുമപ്പുകലര്‍ന്ന തവിട്ടുിറത്തില്‍ ദൃശ്യമാകാറുണ്ട്. ഈ പ്രതിഭാസത്തെ നാടകീയമായി അവതരിപ്പിക്കുമ്പോള്‍ ചില ശാസ്ത്രലേഖകരെങ്കിലും ചിലപ്പോഴെല്ലാം ‘ബ്ലഡ്‌മൂണ്‍’, ‘റെഡ്‌മൂണ്‍’ എന്നിങ്ങയുെള്ള പ്രയോഗങ്ങള്‍ നടത്താറുണ്ടെന്ന് മാത്രം. 2013ല്‍ പ്രസ്തുത പാസ്റ്റര്‍മാര്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ഈ പ്രയോഗം വ്യാപകമായി നടത്തിയിരിക്കുന്നത്.

Blood-Moon-Tetrad-2014-2015_by-Helena-Lehmanചരിത്രാതീതകാലം മുതല്‍ തന്നെ മനുഷ്യന്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെ നിരീക്ഷിച്ചിരുന്നു. പല പ്രതിഭാസങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കപ്പെട്ടത്. ആധുനിക കാലഘട്ടത്തില്‍ പൌരോഹിത്യവും ഇതിനു പിന്തുണ നല്‍കി. മതഗ്രന്ഥങ്ങള്‍ എഴുതപ്പെട്ട കാലത്ത് മനുഷ്യനുണ്ടായിരുന്ന ശാസ്ത്രബോധം ഇത്തരം പ്രതിഭാസങ്ങള്‍ വിശദീകരിക്കുന്നതിനുപയോഗിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ശാസ്ത്രം വളരുന്നതനുസരിച്ച് മതഗ്രന്ഥങ്ങള്‍ നവീകരിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ പല ദുരൂഹ പ്രതിഭാസങ്ങളെയും കാര്യകാരണസഹിതം ശാസ്ത്രം വിവരിച്ചപ്പോഴും ഇത്തരം മതഗ്രന്ഥങ്ങള്‍ ആയിരത്തിയഞ്ഞൂറും രണ്ടായിരവും വര്‍ഷം പിന്നിലാണ് ഇപ്പോഴുമുള്ളത്. പുരോഹിതന്മാര്‍ക്കും മതപ്രഭാഷകര്‍ക്കും സാധാരണ ജങ്ങള്‍ക്കിടയിലുള്ള സ്വാധീനം പ്രാപഞ്ചിക പ്രതിഭാസങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിലും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നതിനും കാരണമാകുന്നുണ്ടെങ്കില്‍ അത് തടയുകതന്നെ വേണം. പ്രവാചകന്മാര്‍ പൊറുക്കണം. ലോകാവസത്തിന്റെ അടയാളമല്ല ഗ്രഹണങ്ങള്‍. കേവലമൊരു നിഴൽ നാടകം മാത്രമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വാക്സിൻ വിരുദ്ധ കുപ്രചരണത്തിന്റെ രക്തസാക്ഷികൾ
Next post ഒക്ടോബറിലെ ആകാശം
Close