Home » LUCA Team (page 34)

LUCA Team

People's Science Magazine from Kerala Sastra Sahitya Parishad - KSSP

മാതൃഭൂമി ആഴ്ചപതിപ്പിലെ വാക്സിന്‍ വിരുദ്ധ ശാസ്ത്രം

മാതൃഭൂമി ആഴ്ചപതിപ്പില്‍ (2014 മാര്‍ച്ച് 9) ജീവന്‍ ജോബ് തോമസ് എഴുതിയ ആരോഗ്യ ഉട്ടോപ്യയിലെ വാക്സിന്‍ വ്യാപാരം എന്ന ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Read More »

എഡ്വേര്‍ഡ് ജെന്നര്‍ (1749-1823)

മേയ് 17 എഡ്വേര്‍ഡ് ജെന്നറുടെ ജന്മദിനമാണ്. മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന മസൂരിയെ തടുക്കുവാന്‍ ‘വാക്സിനേഷന്‍’ എന്ന സമ്പ്രദായം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്ന മഹാനാണദ്ദേഹം. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ആശങ്കയുണർത്തുന്ന ചർച്ചകൾ നടക്കുന്ന ഈ അവസരത്തിൽ ജെന്നറുടെയും വാക്സിന്റെയും കഥ പ്രസക്തമാണ്.

Read More »

രണ്ട് വിധികളും അതുയര്‍ത്തുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങളും

പ്രതിഷേധാര്‍ഹമായ രണ്ടു വിധികള്‍ ഇക്കഴിഞ്ഞ ദിവസം (2014 മെയ്‌ 6) സുപ്രീകോടതി പുറപ്പെടുവിച്ചു. ഒന്ന്‌- വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിമിതപ്പെടുത്തല്‍. രണ്ട്‌, പഠനമാധ്യമം എന്ന നിലയിലുള്ള മാതൃഭാഷയുടെ നിരാകരണം. രണ്ട്‌ വിധികളും വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള സാമൂഹ്യനീതിയേയും വിദ്യാഭ്യാസം വഴി സമൂഹത്തിനു ലഭിക്കേണ്ട സാംസ്‌കാരിക വളര്‍ച്ചയെയും ഇല്ലായ്‌മ ചെയ്യുന്നു എന്ന്‌ വിധികള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. വിദ്യാഭ്യാസ അവകാശനിയമം (The right of Children to free and cumpulsory Education Act). ഇന്ത്യന്‍ പാലര്‍ലമെന്റ്‌ 2009ലാണ്‌ പാസ്സാക്കിയത്‌. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ദേശീയ …

Read More »

റൊണാള്‍ഡ് റോസ്സ് (1857-1932)

Ronald Ross

മെയ് 13 നോബൽ സമ്മാന ജേതാവായ റൊണാള്‍ഡ് റോസ്സ് എന്ന ശാസ്ത്രജ്ഞൻറെ ജന്മദിനമാണ്.രോഗാണു വാഹകരായ കൊതുകിനെ കണ്ടുപിടിച്ചതുവഴി മലമ്പനി രോഗനിയന്ത്രണത്തിന് വഴിതെളിച്ചു.. ഇന്ത്യയിൽ ജനിച്ച റോസ്സിൻറെ കണ്ടുപിടുത്തത്തിൻറെ കഥയാണിത്. 1857 മെയ് 13-ാം തീയതി ഉത്തരേന്ത്യയിലെ അല്‍മോറയിലാണ് റൊണാള്‍ഡ് റോസ്സ് ജനിച്ചത്. അഛ്ചന്‍ഇന്ത്യന്‍ പട്ടാളത്തിലെ ഉദ്യോഗസ്ഥനായ ഒരു ബ്രിട്ടീഷുകാരനായിരുന്നു; അമ്മ ഇന്ത്യക്കാരിയും. 8 വയസ്സായിരുന്നപ്പോള്‍ റൊണാള്‍ഡിനെ മാതാപിതാക്കള്‍ ഇംഗ്ലണ്ടിലേക്കയച്ചു. ലണ്ടനില്‍ ഒരമ്മാവന്റെ കൂടെയാണ് താമസിച്ചിരുന്നത്. 1881-ല്‍‌ ലണ്ടനില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം ഇന്ത്യന്‍ പട്ടാളത്തിലെ മെഡിക്കല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. ഇംഗ്ലണ്ടിലായിരിക്കുമ്പോള്‍ തന്നെ മലമ്പനിയുടെ ഉദ്ഭവവും കാരണവും കണ്ടുപിടിക്കുന്നതില്‍ …

Read More »

പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക?

പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക? പലരും പലപ്പോഴായി ചോദിച്ചിട്ടുള്ള ചോദ്യം. 8 മിനിറ്റ് അതു നാം അറിയുകപോലുമില്ല എന്നുള്ളതാകും ആദ്യ ഉത്തരം.

Read More »

മാധ്യമങ്ങളുടെ സാംസ്‌കാരിക സ്വാധീനം

മലയാളിയുടെ സാമൂഹ്യജീവിതത്തിൽ ബഹുജനമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനങ്ങളുടെ വൈപുല്യം പലനിലകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുളളതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ ആരംഭിക്കുന്ന പുസ്തക – പത്ര – മാസികാപ്രസിദ്ധീകരണ സംസ്‌കാരം, രണ്ടാം പകുതിയിൽ സജീവമാകുന്നു. നവോത്ഥാന – ആധുനികതയുടെ ഇടപെടൽ മണ്ഡലങ്ങളായി കരുതിപ്പോരുന്ന നാനാതരം സാമൂഹ്യപ്രസ്ഥാനങ്ങൾക്കു വഴിവച്ചത് മുഖ്യമായും അച്ചടി സാങ്കേതികതയും സാക്ഷരതയും വായനയുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി അവസാനിക്കുന്നതാകട്ടെ, അച്ചടിക്കൊപ്പം റേഡിയോ, സിനിമ എന്നീ രണ്ടു പുതിയ മാധ്യമാനുഭവങ്ങളുടെ ആവിർഭാവത്തോടെയാണ്. എങ്കിലും ബഹുജനമാധ്യമം എന്ന വിളിപ്പേര് വാർത്താമാധ്യമങ്ങൾക്കു മാത്രമായി ചുരുങ്ങുന്ന പൊതുകാഴ്ചപ്പാടിൽ, അവ സാംസ്കാരിക മണ്ഡലത്തില്‍ …

Read More »