Tuesday , 20 November 2018
Home » LUCA Team (page 33)

LUCA Team

People's Science Magazine from Kerala Sastra Sahitya Parishad - KSSP

ശ്രേഷ്ഠഭാഷാ പദവിയും മലയാളത്തിന്റെ ഭാവിയും

തമിഴിന് ക്ലാസിക്കൽ ഭാഷാപദവി കിട്ടിയപ്പോൾ മലയാള സാഹിത്യകാരന്മാരിലും സാംസ്‌കാരിക നായകന്മാരിലും പെട്ട ഒട്ടേറെ പേർ ഞെട്ടിപ്പോയി. അഥവാ ഞെട്ടിയതായി പ്രഖ്യാപിച്ചു. അവർ പറഞ്ഞു: എന്തൊരനീതി! ഇന്ത്യൻ ഭാഷാ സാഹിത്യങ്ങളിൽ കേരളത്തോടു കിടപിടിക്കാൻ ഏതിനാവും? എത്ര മഹത്തായ പാരമ്പര്യമാണ് മലയാളത്തിനുള്ളത്! എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ, ചെറുശ്ശേരി, കുമാരനാശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, ജി., സി.വി. രാമൻപിള്ള, ബഷീർ, തകഴി, കേശവദേവ്, പൊറ്റെക്കാട്, ഉറൂബ്, ഒ.വി. വിജയൻ, കേസരി, മുണ്ടശ്ശേരി, എൻ.വി., കുറ്റിപ്പുഴ….. എത്ര മഹാരഥന്മാരുടെ പേരുകളാണ് മനസ്സിലേക്ക് ഓടിയെത്തുക. എന്നിട്ടും ക്ലാസിക്കൽ ഭാഷാപദവി നമുക്കു തരാതെ …

Read More »

പ്രതിരോധ കുത്തിവയ്പ്പുകൾ ചോദ്യം ചെയ്യപ്പെടുമ്പോൾ

ഓരോ ജനസമൂഹവും പിന്തുടരുന്ന ശാസ്ത്രീയതത്വങ്ങൾ ഒട്ടേറെ ആളുകളുടെ, ഒട്ടേറെ നാളത്തെ ശ്രമഫലമായി ഉണ്ടായതാണ്. അതേസമയം ചില തത്ത്വശാസ്ത്ര കടുംപിടിത്തങ്ങളിലൂന്നിനിന്നു കൊണ്ട് ഇത്തരം മുന്നേറ്റങ്ങളെ തടയാൻ ശ്രമിക്കുന്നവരും വിരളമല്ല. ഭൂമി സൂര്യനെയല്ല മറിച്ച് സൂര്യൻ ഭൂമിയെയാണ് ചുറ്റുന്നതെന്നും ഭൂമി ഒരു ഗോളമല്ല മറിച്ച് ദോശപോലെ പരന്ന ഒരു വസ്തുവാണെന്നും ഇന്നും വിശ്വസിക്കുന്നവരുണ്ട്. ഒരു പന്തും മെഴുകുതിരിയും ഉപയോഗിച്ച് ഭൂമി ഉരുണ്ടതാണെന്നും അത് സൂര്യനെ ചുറ്റുകയാണെന്നും തെളിയിക്കാൻ ശ്രമിക്കുന്ന ഒരു മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുടെ യുക്തിപോലും ഇവരാരും പ്രയോഗിക്കാറില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാരെ ഒരു പ്രത്യേക വിശ്വാസവിഭാഗമായി പരിഗണിച്ച് …

Read More »

ദ്രാവകഓക്സിജനില്‍ മുക്കിയ ഒരു വസ്തു എങ്ങനെയായിരിക്കും കത്തുക?

വസ്തുക്കള്‍ കത്തുപിടിക്കാന്‍ വായു വേണം എന്നു നമുക്കറിയാം. വായുവിലെ ഓക്സിജനാണ് തീകത്താന്‍ സഹായിക്കുന്നതിലെ താരം. ഓക്സിജന്റെ അളവ് കൂടിയാല്‍ എന്തു സംഭവിക്കും?

Read More »

സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍

2012 ജൂലായ്. സൂര്യനെ നിരീക്ഷിക്കാന്‍ ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള സോഹോ ടെലിസ്കോപ്പും സമാന ടെലസ്കോപ്പുകളും ഒരു കാഴ്ച കണ്ടു. സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍. സൂര്യന്റെ ഉപരിതലത്തില്‍ നിന്നും ദ്രവ്യമടക്കം അതിശക്തമായ പുറന്തള്ളലുണ്ടാവുന്നതിനാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ എന്നു പറയുന്നത്. കഴിഞ്ഞ മാസം (ഏപ്രില്‍ 8 മുതല്‍ 11 വരെ) നടന്ന ബഹിരാകാശ കാലാവസ്ഥാ വര്‍ക്ക് ഷോപ്പില്‍ ശാസ്ത്രജ്ഞരും നിരീക്ഷകരും ഒത്തുകൂടി. ഈ സംഭവത്തെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ കൊറോണല്‍ മാസ് ഇജക്ഷന്‍ മൂലമുണ്ടായ സൗരക്കാറ്റ് ഭൂമിയില്‍ എത്തിയിരുന്നെങ്കില്‍ അതിരൂക്ഷമായ …

Read More »

മേയ് മാസത്തിലെ ആകാശവിശേഷം

തെളിഞ്ഞ ആകാശത്തിന് മാത്രം ബാധകം മേയ് 4- ചന്ദ്രക്കലയോടടുത്ത് വ്യാഴം മേയ് 6- അതിരാവിലെ കുംഭം രാശിയില്‍ Eta Aquariid ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍. മേയ് 10 – ചന്ദ്രനും ചൊവ്വയും അടുത്തടുത്ത്. സൂര്യന് പ്രതിമുഖമായതിനാല്‍ ചൊവ്വാ ഗ്രഹത്തിന് തിളക്കം കൂടുതലായിരിക്കും. അടുത്ത മാസം അത് മങ്ങിത്തുടങ്ങും. ശനിഗ്രഹവും സൂര്യനു പ്രതിമുഖമാണ് എന്നതിനാല്‍ തിളക്കം അതിനും കൂടുതലായിരിക്കും. മേയ് 14 – ശനി ചന്ദ്രനോട് തൊട്ടടുത്ത് മേയ് 15 – പൗര്‍ണമി മേയ് 20-30 – സൂര്യാസ്തമനശേഷം ബുധഗ്രഹം പടിഞ്ഞാറന്‍ ചക്രവാളത്തിനോടടുത്ത് കാണപ്പെടും മേയ് 25- …

Read More »

കേരളത്തിലെ തെങ്ങുകൃഷി – പ്രശ്‌നങ്ങളും സാദ്ധ്യതകളും

കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയിൽ തെങ്ങ് ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം കൃഷിയിട വിസ്തൃതിയുടെ 37 ശതമാനത്തിലധികം പ്രദേശത്തും തെങ്ങ് കൃഷിയാണുള്ളത്. 35 ലക്ഷത്തോളം കേര കർഷകരും. നാളികേര മേഖലയുമായി ബന്ധപ്പെട്ട് കൊപ്ര സംസ്‌ക്കരണം. കയർ വ്യവസായം, കള്ളുചെത്ത് തുടങ്ങിയ പരമ്പരാഗത മേഖലകൾ ഗണ്യമായൊരു വിഭാഗം ജനങ്ങൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു. ഒടുവിൽ ലഭ്യമായ കണക്കനുസരിച്ച് കേരളത്തിൽ 7.66 ലക്ഷം ഹെക്ടർ പ്രദേശത്ത് തെങ്ങു കൃഷിയുണ്ട്. ഇത് ഇന്ത്യയിലെ മൊത്തം തെങ്ങുകൃഷി വിസ്തൃതിയുടെ 37 ശതമാനമാണ്. ഇതിൽ നിന്നുള്ള വാർഷിക ഉല്പാദനം 6209 …

Read More »

മുഖപ്രസംഗം

കേരളത്തിൽ നവോത്ഥാന കാലഘട്ടത്തിൽ വളർന്നു വന്ന വിവിധ പ്രസ്ഥാനങ്ങൾ സാമൂഹ്യ നീതിയിലും തുല്യതയിലും മനുഷ്യാവകാശ സംരക്ഷണത്തിലും അടിയുറച്ച കേരള സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. സമുദായികാടിസ്ഥാനത്തിലാണ്  നവോത്ഥാന കാലത്ത് പല സംഘടനകളും  രൂപീകരിക്കപ്പെട്ടത്.  എന്നാൽ അന്ധവിശ്വാസങ്ങളും പ്രാകൃത അനാചാരങ്ങളും തിരസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നവോത്ഥാനനായകർ ഊന്നൽ നൽകി. നവോത്ഥാനകാലഘട്ടത്തിന്റെ അവസാനമായപ്പോഴെക്കും ആരംഭിച്ച ബ്രിട്ടീഷാധിപത്യത്തിനെതിരായ ദേശീയ വിമോചന പ്രസ്ഥാനം അയിത്തതിനും അവസരസമത്വത്തിനുമുള്ള പോരാട്ടങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തെ വളർത്തിയെടുത്തത്.  യുക്തിചിന്തയും  ശാസ്ത്രബോധവും സമൂഹത്തിൽ വ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്വാതന്ത്ര്യ സമരത്തിനായും  സാമുദായിക അസമത്വത്തിനെതിരെയും  നിലകൊണ്ടവർ എറ്റെടുത്തിരുന്നു.  ഇവയെല്ലാം ചേർന്നാണ് …

Read More »