Friday , 24 May 2019
Home » LUCA Team (page 28)

LUCA Team

People's Science Magazine from Kerala Sastra Sahitya Parishad - KSSP

വരുന്നൂ ഒരു ഛിന്നഗ്രഹം കൂടി !

സെപ്തംബര്‍ 7 നാണ് 2014RC എന്നു പേരുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കടുത്തുകൂടി കടന്നുപോവുക. 40,000 കിലോമീറ്റര്‍ അകലെക്കൂടിയാണ് ഏതാണ്ട് 20 മീറ്ററോളം വലിപ്പമുള്ള ഈ ചങ്ങാതിയുടെ യാത്ര!

Read More »

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സ്വാദിനൊപ്പം പിരിമുറുക്കവും കൂട്ടുന്നു !

നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം നടത്തിയ പഠനത്തിലെ വിവരങ്ങള്‍ പ്രകാരം, വീട്ടിലെ പാചകം, സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും കുടുംബത്തില്‍ പൊതുവെയും മാനസിക പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ്…

Read More »

കാലാവസ്ഥാ വ്യതിയാനം മലേറിയ വര്‍ദ്ധിപ്പിക്കുന്നു ?

പെരുകുന്ന ചൂട് സബ് സഹാറന്‍ ആഫ്രിക്കയിലെ മലേറിയയേയും വര്‍ദ്ധിപ്പിക്കുന്നു എന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

Read More »

എബോളയൊടൊപ്പം ആരോഗ്യരംഗത്തെ അടിസ്ഥാന പ്രശ്നങ്ങളും ചര്‍ച്ചയാകണം

എബോള രോഗബാധ ആരോഗ്യമേഖലയെ സംബന്ധിച്ച് അടിസ്ഥാനപരമായ നിരവധി പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് അടിക്കടി എബോള രോഗം ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ മാത്രം ‌പ്രത്യക്ഷപ്പെടുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

Read More »

സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ

മഴമേഘങ്ങൾ സഹകരിക്കുകയാണെങ്കിൽ ഈ മാസവും നമുക്ക് അത്താഴത്തിനു മുമ്പു തന്നെ ആകാശഗംഗയുടെ മനോഹാരിത ആസ്വദിക്കാം. കാസിയോപ്പിയ, സിഗ്നസ്, അക്വില, വൃശ്ചികം എന്നീ താരാഗണങ്ങളെ തഴുകി നീങ്ങുന്ന ആകാശഗംഗയെ ഇരുട്ടു പരക്കുന്നതോടെ തന്നെ കാണാനാകും.

Read More »

ടൂത്ത്‌പേസ്റ്റിലും നക്ഷത്രസാന്നിദ്ധ്യം

രാവിലെ പേസ്റ്റ് ഉപയോഗിച്ച് പല്ലുതേക്കുന്നവര്‍ ആരെങ്കിലും ഓർക്കാറുണ്ടോ നക്ഷത്രങ്ങളെ പറ്റി? ഇല്ലെങ്കിൽ ഇനിമുതൽ നക്ഷത്രസ്മൃതിയോടെ പല്ലുതേച്ചു തുടങ്ങുക. നാം ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റിലെ ഫ്ലൂറൈഡ് ഘടകം പണ്ടെങ്ങോ മരിച്ചുപോയ ഏതോ ഒരു നക്ഷത്രത്തിന്റെ അവശിഷ്ടമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Read More »

കാറ്റാടികള്‍ റിക്കോഡ് ഭേദിച്ച് മുന്നോട്ട്

കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടണിലെ കാറ്റാടി യന്ത്രങ്ങള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വൈദ്യുതോത്പാദനം നടത്തി റിക്കോഡ് സൃഷ്ടിച്ചു. കല്‍ക്കരി, ബയോമാസ്, ജലവൈദ്യുതി എന്നിവയെക്കാള്‍ കൂടുതല്‍ വൈദ്യുതി ബ്രിട്ടണില്‍ ഞായറാഴ്ച നല്‍കിയത് കാറ്റാടിയാണ്.

Read More »

അന്റാര്‍ട്ടിക്കയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍

ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ആഹ്ളാദിക്കാന്‍ വക നല്‍കി, അന്റാര്‍ട്ടിക്കയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ വാട്ടര്‍ലൂ സര്‍വ്വകലാശാല പുറത്തുവിട്ടിരിക്കുന്നു. കാലവസ്ഥാവ്യതിയാനത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുവാന്‍ ഈ ചിത്രങ്ങള്‍ സഹായകമാകുമെന്ന് കരുതുന്നു.

Read More »

ജലകണികകളുടെ ഓക്സൈഡ് പ്രേമം

ജലവും ലോഹഓക്സൈഡുകളും തമ്മിലുള്ള അതിസാധാരണമായ രാസപ്രവര്‍ത്ത‍നത്തിന്‍റെ ഇന്നേ വരെ അജ്ഞാതമായിരുന്ന തലങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് പ്രൊഫസര്‍ മനോസ്‌ മവ്റിക്കാക്കിസിന്‍റെ   നേതൃത്വത്തിലുള്ള ഗവേഷണ സംഘം.

Read More »

കാലിഫോര്‍ണിയ നടക്കുന്നു

മുമ്പത്തേതിനെക്കാള്‍ ഇരട്ടി ദൂരം കാലിഫോര്‍ണിയക്കാര്‍ ഇപ്പോള്‍ നടക്കുന്നു. 2000 ല്‍ മൊത്തം യാത്രകളുടെ 8.4% മാത്രമായിരുന്നു കാല്‍നട. എന്നാല്‍ ഇപ്പോള്‍ അത് 16.6% ആയി. അതായത് ആളുകളുടെ യാത്രയില്‍ 91.6 ശതമാനവും വാഹനങ്ങളിലായിരുന്നത് 83.4 ശതമാനമായി കുറഞ്ഞു എന്നും വായിക്കാം.

Read More »