Friday , 22 June 2018
Home » LUCA Team (page 10)

LUCA Team

People's Science Magazine from Kerala Sastra Sahitya Parishad - KSSP

Uncertainty Principle

അനിശ്ചിതത്വസിദ്ധാന്തം:- ക്വാണ്ടം ബലതന്ത്രത്തിലെ സുപ്രധാനമായ ഒരു പ്രമേയം. ഒരു സൂക്ഷ്മ കണത്തിന്റെ ചില ജോടി രാശികൾ (ഉദാ: സംവേഗവും സ്ഥാനവും, ഊർജവും സമയവും) ഒരേ സമയം പൂർണമായും കൃത്യതയോടെ നിർണയിക്കാൻ സാധ്യമല്ല. രണ്ടും ഒരേ സമയം നിർണയിക്കുമ്പോൾ ലഭിക്കാവുന്ന കൃത്യ തയെ നിർവചിക്കുന്നത് താഴെ പറയുന്ന സമവാ ക്യമാണ്. ⌂X.⌂p ≥ h/2π, ⌂x സ്ഥാന നിർണയ ത്തിൽ ഉണ്ടാവുന്ന അനിശ്ചിതത്വം; ⌂p സംവേഗ നിർണയത്തിൽ ഉണ്ടാകുന്ന അനിശ്ചിതത്വം. hപ്ലാങ്ക് സ്ഥിരാങ്കം. ഈ അനിശ്ചിതത്വത്തിന് ആധാരം, അളക്കുന്ന പ്രക്രിയയുടെ കുഴപ്പമോ, ഉപകരണങ്ങ ളുടെ തകരാറോ അല്ല. മറിച്ച് അത് പ്രകൃതിയുടെ മൌലിക നിയമങ്ങളിൽ ഒന്നാണ്.

Read More »

ജിന്നും പ്രേതവും ദൈവങ്ങളും വക്രബുദ്ധികളുടെ വയറ്റിപ്പിഴപ്പും

അധ്വാനം കുറഞ്ഞ, വലിയ മുടക്കുമുതൽ വേണ്ടാത്ത മികച്ച കച്ചവടമാണ് വിശ്വാസക്കച്ചവടം. വിശ്വാസം ജിന്നിലോ പിശാചിലോ പ്രേതത്തിലോ മുപ്പത്തിമുക്കോടി ദൈവങ്ങളിലൊന്നിലോ ആകാം.

Read More »

മേരി ക്യൂറി

റേഡിയോ ആക്റ്റിവിറ്റിയിൽ ഗവേഷണം നടത്തി 1903-ൽ ഭൗതികത്തിലും റേഡിയം വേർതിരിച്ചെടുത്തതിന് 1911-ൽ രസതന്ത്രത്തിലും, അങ്ങനെ രണ്ടുപ്രാവശ്യം നോബൽ സമ്മാനം നേടിയ മഹാശാസ്ത്രജ്ഞ. നോബൽ സമ്മാനാർഹയായ ആദ്യത്തെ വനിത, രണ്ടു പ്രാവശ്യം നോബൽ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തി.

Read More »

Red Shift

ചുവപ്പ് നീക്കം :- ഡോപ്ലർ പ്രഭാവം മൂലം വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തിയിലുണ്ടാവുന്ന കുറവിനെ തുടർന്ന് സ്പെക്ട്ര രേഖകൾക്ക് സ്വാഭാവിക സ്ഥാനത്തുനിന്ന് ഉണ്ടാകുന്ന വ്യതിയാനം. ഗാലക്സിക്കൂട്ടങ്ങൾ ഭൂമിയിൽ നിന്ന് അകന്നു പോവുന്നവയാണ്. അതിനാൽ ഈ വ്യതിയാനം ആവൃത്തി കുറഞ്ഞ (ചുവപ്പ്) ഭാഗത്തേക്ക് ആയിരിക്കും. ചുവപ്പ് നീക്കത്തിന്റെ അളവ് നോക്കി അകന്നുപോകലിന്റെ വേഗം കണ്ടുപിടിക്കാം.

Read More »

മരിച്ചിട്ടും ജീവിക്കുന്ന ഹെനന്‍റീയേറ്റ ലാക്സ് !

ജീവിച്ചിരിക്കുമ്പോള്‍ തങ്ങളുടെ വ്യക്തിത്വം കൊണ്ട് ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹത്തുക്കളെ ചിരഞ്ജീവികള്‍ അഥവാ അമരര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. സമൂഹം എന്നും ഓര്‍മയില്‍ സുക്ഷിക്കുന്ന ഇതിഹാസ ജീവിതത്തിന് ഉടമകളായിരുന്നിരിക്കും ഇവര്‍. എന്നാല്‍ ജീവിതകാലഘട്ടത്തില്‍ ഏതൊരു സാധാരണക്കാരെയും പോലെ ജീവിക്കുകയും മരണശേഷം അക്ഷരാര്‍ഥത്തില്‍ അമരയാവുകയും ചെയ്താലോ? അത്തരം ഒരു കഥയാണ് ആഫ്രിക്കന്‍ – അമേരിക്കന്‍ വനിതയായ ഹെന്‍റിയേറ്റാ ലാക്സിന്റേത്. അമേരിക്കയിലെ വിര്‍ജീനയില്‍ 1920ല്‍ ജനിച്ച ഹെന്‍റിയേറ്റാ ലാക്സ് രക്ഷിതാക്കളുടെ പത്ത് മക്കളില്‍ ഒരാളായിരുന്നു. പത്താമത്തെ കുഞ്ഞിന് ജന്മം നല്‍കിയതോടെ  അമ്മ മരിച്ചു. അമ്മയില്ലാത്ത പത്ത് മക്കളെ എങ്ങനെ …

Read More »

അത്യന്താധുനികരുടേത് മാത്രമല്ല ആർത്തവരക്തം

വോൺ ബെയർ ഭ്രൂണം കണ്ടെത്തിയത് രണ്ടു നൂറ്റാണ്ടോളം മുമ്പാണ്. ആർത്തവം മരണമാണെന്നു കരുതുന്നവർ അതിലും പഴയ അറിവുകളും ചിന്തകളുമാണ് ചുമന്നു നടക്കുന്നത്. ആർത്തവരക്തത്തിൽ നിന്ന് വിത്തുകോശങ്ങൾ ശേഖരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി ഏഴുവർഷം മുമ്പ് എതിരൻ കതിരവൻ ബ്ലോഗിലിട്ട പോസ്റ്റ് വായിക്കൂ.

Read More »

ആർത്തവം ആചാരമായല്ല അനുഭവമായറിയണം

ആർത്തവം ആരോഗ്യശാസ്ത്രപരമായി വളർ‍ച്ചയുടെ ഒരടയാളമാണ്. അതേ സമയം ഇത് ജൈവികമായ പ്രതിഭാസമെന്നതിനേക്കാൾ‍ സ്ത്രീകളുടെ കടമകളുടെ വിളിച്ചറിയിക്കലെന്ന തരത്തിലാണ് സമൂഹത്തിൽ ആചരിച്ചു പോന്നിട്ടുള്ളത്. സാമൂഹികമായി, വിവാഹത്തിനും പ്രജനനത്തിനും ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനം നല്‍കലായി ഇത് മാറിപ്പോയി.

Read More »

പകർച്ചവ്യാധികളും പ്രതിരോധ കുത്തിവെപ്പുകളും

  മനുഷ്യ ചരിത്രത്തിലെ ഒരു പ്രധാന ഭാഗം മനുഷ്യനും രോഗങ്ങളും തമ്മിലുള്ള യുദ്ധമാണ്. ആദ്യകാലങ്ങളിൽ പൂർണ്ണമായും പ്രകൃതിക്ക് കീഴ്പ്പെട്ട് ജീവിച്ചിരുന്ന ഘട്ടത്തിൽ “survival of the fittest ” എന്നതായിരുന്നു നിയമം. പിന്നീട് കൃഷി ആരംഭിച്ചപ്പോളാണ് മനുഷ്യർ കൂട്ടമായി താമസിക്കാൻ തുടങ്ങുന്നത്. പകർച്ചവ്യാധികൾ മനുഷ്യരാശിയെ കൊന്നൊടുക്കാൻ തുടങ്ങിയതും അന്നു തന്നെ.

Read More »

ഡിഫ്തീരിയാമരണങ്ങളും യുക്തിഹീനനിലപാടുകളും

മൂന്നരപ്പതിറ്റാണ്ടോളം വരുന്ന ചികിത്സാനുഭവത്തിനിടയ്ക്ക് ഏറ്റവും ദുഖകരമായ ദിനങ്ങളിൽ ചിലതാണിയീടെ വന്നു ചേർന്നിരിയ്കുന്നത്. 1983- 84 കാലത്താണ് അവസാനമായി ഞാനൊരു ഡിഫ്തീരിയ രോഗിയെ കാണുന്നത്.

Read More »